Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JalishPeter

കാലടി സർവകലാശാലാ പിആർഒയ്ക്ക് വധഭീഷണി

കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ജ​​​ലീ​​​ഷ് പീ​​​റ്റ​​​റി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി എ​​​സ്എ​​​ഫ്ഐ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

ക​​​ഴി​​​ഞ്ഞ 14ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ​​​യാ​​​ണു പ​​​തി​​​ന​​​ഞ്ചോ​​​ളം എ​​​സ് എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പി​​​ആ​​​ർ​​​ഒ​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ക​​​യ​​​റി വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

ത​​​ലേ​​​ന്നു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ​​​യും സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ​​​യും മ​​​ർ​​​ദി​​​ക്കു​​​ക​​​യും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ പ്ര​​​തീ​​​കാ​​​ത്മ​​​ക ശ​​​വ​​​സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത എ​​​സ്എ​​​ഫ്ഐ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്താ​​​ൽ കാ​​​മ്പ​​​സി​​​നു പു​​​റ​​​ത്തു​​​വ​​​ച്ച് തീ​​​ർ​​​ത്തു​​​ക​​​ള​​​യു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ തി​​​യ​​​റ്റ​​​ർ വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി ശി​​​വ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ജ​​​ലീ​​​ഷ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്.

റി​​​തി​​​ഷ ഋ​​​തു, പി.​​​എ​​​സ്.​​​അ​​​ർ​​​ച്ച​​​ന എ​​​ന്നി​​​വ​​​ർ പ​​​ല​​​ത​​​വ​​​ണ ഇ​​​തേ ഭീ​​​ഷ​​​ണി ആ​​​വ​​​ർ​​​ത്തി​​​ച്ച​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ജി​​​ഷ്‌​​​ണു, ശി​​​വ, പി .​​​എ​​​സ്. അ​​​ർ​​​ച്ച​​​ന, റി​​​തി​​​ഷ ഋ​​​തു, അ​​​തു​​​ല്യ, അ​​​ദ്വൈ​​​ത് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഒ​​​രു​​​സം​​​ഘം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ത്തി വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

ജ​​​ലീ​​​ഷ് പീ​​​റ്റ​​​റി​​​ന്‍റെ ഫോ​​​ട്ടോ​​​യു​​​മെ​​​ടു​​​ത്താ​​​ണ് എ​​​സ്എ​​​ഫ്ഐ സം​​​ഘം മ​​​ട​​​ങ്ങി​​​യ​​​ത്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാഅ​​​ധി​​​കൃ​​​ത​​​ർ പ​​​രാ​​​തി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up