Jadeja achieved this feat in the first Test against Sri Lanka.
ഗാലെ: ഇന്ത്യയുടെ സ്പിന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റ് എന്ന നാഴികക്കല്ലില്‍. ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്.
350 വിക്കറ്റ് നേട്ടത്തിലെത്തുന്ന മൂന്നാമത് ഇടംകൈയൻ സ്പിന്നറാണ് ജഡേജ. ശ്രീലങ്കന്‍ മുന്‍ താരം രംഗണ ഹെറാത്ത് (433), ന്യൂസിലന്‍ഡിന്റെ മുന്‍ താരം ഡാനിയേല്‍ വെട്ടോറി (362) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ ഇടംകൈ സ്പിന്നര്‍മാര്‍.
ടെസ്റ്റില്‍ 350 വിക്കറ്റ് കടക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ബൗളറാണ് രവീന്ദ്ര ജഡേജ. ഇന്ത്യക്കായി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇടംകൈയൻ സ്പിന്നറാണ് ഇദ്ദേഹം.
മാത്രമല്ല, ടെസ്റ്റില്‍ 4000 റണ്‍സും 350 വിക്കറ്റുമുള്ള നാലാമതു മാത്രം കളിക്കാരനാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ കപില്‍ ദേവ് (5,248 റണ്‍സും 434 വിക്കറ്റും), ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം (5,200 റണ്‍സും 383 വിക്കറ്റും), ഡാനിയേല്‍ വെട്ടോറി (4,531 റണ്‍സും 362 വിക്കറ്റും) മാത്രമാണ് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. അതിവേഗം 4000 റണ്‍സും 350 വിക്കറ്റും എന്ന (90-ാം ടെസ്റ്റ്) റിക്കാര്‍ഡും ഇനി ജഡേജയ്ക്കു സ്വന്തം.
Tags : Jadejah Sports Football