കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ്
കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റില്‍ 5000 രൂപയില്‍ ആരംഭിക്കുന്ന 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ 14-ാമത് പബ്ലിക് ഇഷ്യു ആരംഭിച്ചു. 100 കോടി സമാഹരിക്കുന്നതിന് ഇന്നാരംഭിക്കുന്ന എന്‍സിഡി ഇഷ്യു സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും.
ഡീമാറ്റ്, ബാങ്ക് അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ്, യുപിഐ എന്നിവയിലൂടെ കടപ്പത്രത്തില്‍ നിക്ഷേപം നടത്താം. രാജ്യത്തുടനീളമുള്ള ശാഖകളിലും നിക്ഷേപസൗകര്യമുണ്ട്. 9.5 ശതമാനം മുതല്‍ 11 ശതമാനം വരെ പലിശ ലഭിക്കുന്ന 10 വ്യത്യസ്ത ഓപ്ഷനുകളാണു ലഭ്യമാക്കിയിരിക്കുന്നത്.
കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും സ്വര്‍ണപ്പണയ വിപുലീകരണങ്ങള്ക്കു വിനിയോഗിക്കുമെന്ന് ചെയര്മാന് ടി.പി. ശ്രീനിവാസന് പറഞ്ഞു.
എന്‍സിഡി അപേക്ഷാഫോമുകള്‍ ശാഖകളിലും www.klmaxiva.com എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 9961033333, 8086600110
Tags : KLMAxiva Embarks NCD PublicIssue NonConvertibleDebenture Business