പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇന്ത്യയുടെ സമുദ്രാ വാണിജ്യ മേഖലയിൽ ചരിത്രപരമായ അധ്യായം കുറിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റിറക്കുമതി പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്നു. തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി. ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളും ചടങ്ങിൽ പങ്കെടുക്കും.
ഇതോടെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബിൽ നിന്ന് ഇന്ത്യയുടെ പ്രധാനപ്പെട്ട വാണിജ്യ കവാടമായി വിഴിഞ്ഞം മാറും. ഇനി കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ വിദേശ തുറമുഖങ്ങളെ ആശ്രയിക്കാതെ നേരിട്ട് വിഴിഞ്ഞം വഴി കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകും.
ഇതോടൊപ്പം തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസനം ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' പദ്ധതിക്കും തുടക്കം കുറിക്കും. 400 കോടി രൂപയുടെ ഉത്തേജക ഫണ്ടോടെ പ്രഖ്യാപിച്ച ഈ പദ്ധതി വഴി എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ എന്നിവ ഉൾപ്പെടുന്ന മാരിടൈം സാമ്പത്തിക മേഖല സൃഷ്ടിക്കുകയാണ് ലക്ഷ്യം.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash