x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ർ​ഖ​ണ്ഡി​ലെ വി​ദ്യാ​ർ​ഥി സ​മ​രം വി​ജ​യം, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ ‌‌അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹേ​മ​ന്ത് സോ​റ​ൻ

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 10:08 PM IST | Updated: August 17, 2026 10:08 PM IST

ജാ​ർ​ഖ​ണ്ഡി​ലെ വി​ദ്യാ​ർ​ഥി സ​മ​രം

റാ​ഞ്ചി: വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ആ​ഴ്ച​ക​ൾ നീ​ണ്ട ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, ജാ​ർ​ഖ​ണ്ഡ് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ സി​ജി​എ​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ.

‌കൂ​ടാ​തെ, 2014 മു​ത​ൽ സം​സ്ഥാ​ന​ത്ത് ന​ട​ന്ന എ​ല്ലാ​ത്ത​രം മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ​യും ക്ര​മ​ക്കേ​ടു​ക​ളെ​യും പി​ഴ​വു​ക​ളെ​യും കു​റി​ച്ച് സി​ഐ​ഡി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ക്യാ​ബി​ന​റ്റ് യോ​ഗ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നി​യ​മ​ന പ​രീ​ക്ഷ​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും മ​റ്റ് ക്ര​മ​ക്കേ​ടു​ക​ളും ആ​രോ​പി​ച്ച് രൂ​ക്ഷ​മാ​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​മാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി സി​ഐ​ഡി സം​ഘം ജെ​എ​സ്എ​സ്‌​സി ഓ​ഫീ​സു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യും രൂ​പീ​ക​രി​ക്കും.

 

Tags : Jharkhand HemantSoren Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up