x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​വൂ​രി​ല്‍ ഹെ​റോ​യി​ന്‍ വേ​ട്ട; 20 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​യു​മാ​യി സ്ത്രീ​യ​ട​ക്കം മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 11:33 PM IST | Updated: August 17, 2026 11:33 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ സൗ​ത്ത് വാ​ഴ​ക്കു​ള​ത്ത് 65 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ഒ​രു സ്ത്രീ​യ​ട​ക്കം മൂ​ന്ന് ആ​സം സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. 20 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍ ആ​ണ് പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്പി​യു​ടെ നേ​തൃ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​വും ത​ടി​യി​ട്ട​പ്പ​റ​മ്പ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​റോ​യി​ന്‍ പി​ടി​കൂ​ടി​യ​ത്.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി എ​ന്നും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന ഇ​ട​മാ​ണ് പെ​രു​മ്പാ​വൂ​ര്‍. ഓ​ണ​ക്കാ​ല​ത്ത് കൂ​ടു​ത​ല്‍ ല​ഹ​രി എ​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന​യാ​ണ് പോ​ലി​സ് ന​ട​ത്തു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up