x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക വനിത ഹോക്കി ടൂർണമെന്‍റിൽ ആ​യു​ഷ് ഷെ​ട്ടിക്ക് ജയം

വെബ്ഡെസ്ക്
Published: August 17, 2026 11:40 PM IST | Updated: August 17, 2026 11:44 PM IST

അട്ടിമറി ജയത്തിനുശേഷം ആയുഷ് ഷെട്ടി ആരാധകർക്കൊപ്പം സെൽഫി എടുക്കുന്നു.

ന്യൂ​ഡ​ല്‍​ഹി: ബി​ഡ​ബ്ല്യു​എ​ഫ് 2026 ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​നം ഇ​ന്ത്യ​ന്‍ അ​ട്ടി​മ​റി. 2025 ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ ജേ​താ​വും നി​ല​വി​ലെ ലോ​ക ഒ​ന്നാം ന​മ്പ​റു​മാ​യ ചൈ​ന​യു​ടെ ഷി ​യു​കി​യെ ഇ​ന്ത്യ​യു​ടെ ആ​യു​ഷ് ഷെ​ട്ടി മൂ​ന്നു ഗെ​യിം നീ​ണ്ട സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍ അ​ട്ടി​മ​റി​ച്ചു.

ഏ​ഷ്യ​ന്‍ ഗെ​യിം​സ്, ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് അ​ട​ക്കം സ്വ​ര്‍​ണം നേ​ടി​യ ച​രി​ത്ര​മു​ള്ള ഷി ​യു​കി​യെ ഒ​രു മ​ണി​ക്കൂ​ര്‍ 13 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് ആ​യു​ഷ് ഷെ​ട്ടി കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 21-14, 13-21, 21-19.

സി​ന്ധു, ട്രീ​സ, അർജുൻ

വ​നി​താ സിം​ഗി​ള്‍​സി​ല്‍ സ്വ​ര്‍​ണം അ​ട​ക്കം അ​ഞ്ചു മെ​ഡ​ലു​ള്ള പി.​വി. സി​ന്ധു ആ​ദ്യറൗ​ണ്ടി​ല്‍ ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ മു​ന്നേ​റി. അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ സോ​ഫി​യ നോ​ബി​ളി​നെ ഏ​ക​പ​ക്ഷീ​യ ഗെ​യി​മി​നു സി​ന്ധു ത​ക​ര്‍​ത്തു. സ്‌​കോ​ര്‍: 21-7, 21-11. ഒ​മ്പ​താം സീ​ഡാ​യ സി​ന്ധു​വി​ന്‍റെ ര​ണ്ടാം റൗ​ണ്ട് എ​തി​രാ​ളി കാ​ന​ഡ​യു​ടെ വെ​ന്‍ യു ​ഷാ​ങാ​ണ്.

വ​നി​താ ഡ​ബി​ള്‍​സി​ല്‍ ക​ണ്ണൂ​ര്‍ പു​ളി​ങ്ങോം സ്വ​ദേ​ശി​യാ​യ ട്രീ​സ ജോ​ളി​യും പു​ല്ലേ​ല ഗോ​പീ​ച​ന്ദി​ന്‍റെ മ​ക​ള്‍ ഗാ​യ​ത്രി​യും ചേ​ര്‍​ന്നു​ള്ള കൂ​ട്ടു​കെ​ട്ട് സ്‌​പെ​യി​നി​ന്‍റെ പൗ​ല ലോ​പ്പ​സ് - ലൂ​സി​യ റോ​ഡ്രി​ഗ​സ് സ​ഖ്യ​ത്തെ​യാ​ണ് ആ​ദ്യറൗ​ണ്ടി​ല്‍ കീ​ഴ​ട​ക്കി​യ​ത്. 21-19, 21-13 എ​ന്ന സ്‌​കോ​റി​ല്‍ ആ​ധി​കാ​രി​ക​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ജ​യം. മ​റ്റൊ​രു വ​നി​താ ഡ​ബി​ള്‍​സ് പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ക​വി​പ്രി​യ സെ​ല്‍​വം - സി​മ്രാ​ന്‍ സിം​ഗി കൂ​ട്ടു​കെ​ട്ട് സ്‌​പെ​യി​നി​ന്‍റെ നി​ക്കോ​ള്‍ ക​രൂ​ല്ല - കാ​ര്‍​മെ​ന്‍ മ​രി​യ ഹി​മെ​നെ​സ് സ​ഖ്യ​ത്തെ തോ​ല്‍​പ്പി​ച്ചു. സ്‌​കോ​ര്‍: 22-20, 21-14.

പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ കൊ​ച്ചി സ്വ​ദേ​ശി​യാ​യ എം.​ആ​ര്‍. അ​ര്‍​ജു​നും ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള ഹ​രി​ഹ​ര​ന്‍ അം​ഷ​ക​രു​ണ​നും 21-16, 6-4നു ​മു​ന്നി​ട്ടു നി​ല്‍​ക്കു​മ്പോ​ള്‍ ബൈ ​ല​ഭി​ച്ച് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ സ്‌​കോ​ട്ട് ഗി​ല്‍​ഡി​യ - പോ​ള്‍ റെ​യ്‌​നോ​ള്‍​ഡ്‌​സ് സ​ഖ്യ​മാ​യി​രു​ന്നു എ​തി​രാ​ളി​ക​ള്‍. ര​ണ്ടാം റൗ​ണ്ടി​ല്‍ 15-ാം സീ​ഡാ​യ കൊ​റി​യ​യു​ടെ കാ​ങ് മി​ന്‍ ഹ്യൂ​ക്ക് - കി ​ഡോ​ങ് ജു ​സ​ഖ്യ​മാ​ണ് അ​ര്‍​ജു​ന്‍-​ഹ​രി​ഹ​ര​ന്‍ കൂ​ട്ടു​കെ​ട്ടി​ന്‍റെ

എ​തി​രാ​ളി​ക​ള്‍.

അ​ഞ്ചാം സീ​ഡാ​യ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ് രാ​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ല്‍ ബൈ ​ല​ഭി​ച്ച് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

K-Rail Survey

Tags : AayushShetty WordHockeyTournament sports

Recent News

Corehub Up