x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു പ​ണി​യും എ​ടു​ക്കാ​തെ ശ​മ്പ​ളം വാ​ങ്ങാ​ന്‍ നോ​ക്കു​ന്നു; ബോ​ഡി ബി​ല്‍​ഡ​ര്‍​മാ​രു​ടെ പോ​ലീ​സ് നി​യ​മ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 11:40 PM IST | Updated: August 17, 2026 11:40 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ബോ​ഡി ബി​ല്‍​ഡ​ര്‍​മാ​രാ​യ ചി​ത്ത​രേ​ഷ് ന​ടേ​ശ​നും ഷി​നു ചൊ​വ്വ​യ്ക്കും സാ​യു​ധ പോ​ലീ​സി​ല്‍ ഇ​ന്‍​സ്‌​പെ​ക​ട​ര്‍ നി​യ​മ​നം ന​ല്‍​കി​യ​തി​ല്‍ വീ​ണ്ടും രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. യോ​ഗ്യ​ത​യു​ള്ള രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളെ നി​യ​മി​ക്കാ​തെ 100 മീ​റ്റ​ര്‍ ഷോ​ര്‍​ട്ട് പു​ട്ട് എ​റി​യാ​ന്‍ ക​ഴി​യാ​ത്ത ആ​ളു​ക​ളെ നി​യ​മി​ച്ചു എ​ന്നാ​ണ് വി​മ​ര്‍​ശ​നം.

100 മീ​റ്റ​ര്‍ ഷോ​ട്ട്പു​ട്ട് എ​റി​യാ​ന്‍ ക​ഴി​യാ​ത്ത ഒ​രാ​ളെ നി​യ​മി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​ണ് കാ​യി​ക താ​ര​മാ​കു​ന്ന​ത്? ഷോ​ട്ട്പു​ട്ട് 100 മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്ക് എ​റി​യാ​ന്‍ ക​ഴി​യു​ന്ന​വ​രെ​യാ​ണ് നി​യ​മി​ക്കേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

1984 ച​ട്ട​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് പ്ര​ഗ​ത്ഭ​രാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍ ഐ.​എം. വി​ജ​യ​ന്‍, യു ​ഷ​റ​ഫ​ലി, കെ.​ടി. ചാ​ക്കോ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് എ​എ​സ്‌​ഐ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം നേ​ടി​യ​ത്. പ​ക്ഷേ ഇ​വി​ടെ ചി​ല​ര്‍ ഒ​രു പ​ണി​യും എ​ടു​ക്കാ​തെ ശ​മ്പ​ളം വാ​ങ്ങാ​ന്‍ നോ​ക്കു​ന്നു.

സി​ഐ നി​യ​മ​നം നേ​ടു​മ്പോ​ള്‍ നേ​രെ ഉ​ന്ന​ത​മാ​യ വ​ലി​യ പോ​സ്റ്റു​ക​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. പ്രൊ​മോ​ഷ​ന്‍ കാ​ത്തി​രി​ക്കു​ന്ന എ​സ്‌​ഐ​മാ​രു​ടെ മു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം ഉ​ണ്ടാ​ക്കു​ന്ന​ത്. ച​ട്ടം മ​റി​ക​ട​ന്ന് ഇ​വ​രെ നി​യ​മി​ക്കു​ന്ന​തി​ല്‍ അ​ഴി​മ​തി​യു​ണ്ട്. 100 പേ​രു​ടെ ഭാ​വി​യി​ല്‍ ഇ​ല്ലാ​ത്ത ആ​ശ​ങ്ക നി​ങ്ങ​ളു​ടെ ഭാ​വി​യി​ലും ഇ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

കാ​യി​ക​താ​ര​ങ്ങ​ളു​ടെ പോ​ലീ​സ് നി​യ​മ​ന​ത്തി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​യ​മ​നം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി ഉ​ത്ത​ര​വി​നാ​യി മാ​റ്റി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up