Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jadejah

ജ​ഡേ​ജ @ 350; റിക്കാർഡ്

ഗാലെ: ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 350 വി​ക്ക​റ്റ് എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ല്‍. ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ലാ​ണ് ജ​ഡേ​ജ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

350 വി​ക്ക​റ്റ് നേ​ട്ട​ത്തി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത് ഇ​ടം​കൈയൻ സ്പി​ന്ന​റാ​ണ് ജ​ഡേ​ജ. ശ്രീ​ല​ങ്ക​ന്‍ മു​ന്‍ താ​രം രം​ഗ​ണ ഹെ​റാ​ത്ത് (433), ന്യൂ​സി​ല​ന്‍​ഡി​ന്‍റെ മു​ന്‍ താ​രം ഡാ​നി​യേ​ല്‍ വെ​ട്ടോ​റി (362) എ​ന്നി​വ​രാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഇ​ടം​കൈ സ്പി​ന്ന​ര്‍​മാ​ര്‍.

ടെ​സ്റ്റി​ല്‍ 350 വി​ക്ക​റ്റ് ക​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് ഇ​ന്ത്യ​ന്‍ ബൗ​ള​റാ​ണ് ര​വീ​ന്ദ്ര ജ​ഡേ​ജ. ഇ​ന്ത്യ​ക്കാ​യി ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ടം​കൈയൻ സ്പി​ന്ന​റാ​ണ് ഇ​ദ്ദേ​ഹം.

മാ​ത്ര​മ​ല്ല, ടെ​സ്റ്റി​ല്‍ 4000 റ​ണ്‍​സും 350 വി​ക്ക​റ്റു​മു​ള്ള നാ​ലാ​മ​തു മാ​ത്രം ക​ളി​ക്കാ​ര​നാ​ണ്. മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ൻ ക​പി​ല്‍ ദേ​വ് (5,248 റ​ണ്‍​സും 434 വി​ക്ക​റ്റും), ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​യാ​ന്‍ ബോ​തം (5,200 റ​ണ്‍​സും 383 വി​ക്ക​റ്റും), ഡാ​നി​യേ​ല്‍ വെ​ട്ടോ​റി (4,531 റ​ണ്‍​സും 362 വി​ക്ക​റ്റും) മാ​ത്ര​മാ​ണ് മു​മ്പ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​വ​ര്‍. അ​തി​വേ​ഗം 4000 റ​ണ്‍​സും 350 വി​ക്ക​റ്റും എ​ന്ന (90-ാം ടെ​സ്റ്റ്) റിക്കാ​ര്‍​ഡും ഇ​നി ജ​ഡേ​ജ​യ്ക്കു സ്വ​ന്തം.

Latest News

Corehub Up