Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PensionSchemes

പെൻഷൻ പദ്ധതികളിൽ ഇന്ദിരാഗാന്ധി ഔട്ട്

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​ധാ​ന സാ​മൂ​ഹി​കസു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റു​ന്ന​തി​നു കേ​ന്ദ്ര മ​ന്ത്രി​സ​ഭാ അം​​ഗീ​കാ​രം ന​ൽ​കി.

വ​യോ​ജ​ന പെ​ൻ​ഷ​ൻ, വി​ധ​വാ പെ​ൻ​ഷ​ൻ, ദേ​ശീ​യ ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ൽ​നി​ന്നാ​ണ് ഇ​ന്ദി​ര​യു​ടെ പേ​ര് മാ​റ്റു​ന്ന​ത്. ഇ​ന്ദി​രാഗാ​ന്ധി എ​ന്ന പേ​രി​നു പ​ക​രം പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നാ​മം ചേ​ർ​ത്താ​യി​രി​ക്കും ഈ ​പ​ദ്ധ​തി​ക​ൾ ഇ​നി അ​റി​യ​പ്പെ​ടു​ക.

ഇ​ന്ദി​രാഗാ​ന്ധി ദേ​ശീ​യ വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ പ​ദ്ധ​തി, ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ വി​ധ​വാ പെ​ൻ​ഷ​ൻ പ​ദ്ധ​തി, ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ വൈ​ക​ല്യ പെ​ൻ​ഷ​ൻ പ​ദ്ധ​തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ൾ​ക്കാ​ണ് മാ​റ്റം.

പേ​രു​മാ​റ്റ​ത്തി​നൊ​പ്പം വി​ക​ലാം​ഗ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലെ മാ​റ്റ​ങ്ങ​ൾ​ക്കും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. 79 വ​യ​സുവരെ പ്രാ​യ​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 375 രൂ​പ​യാ​യും 80 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് 625 രൂ​പ​യാ​യും പ്ര​തി​മാ​സ സ​ഹാ​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു മ​ന്ത്രി​സ​ഭ അം​​ഗീ​കാ​രം ന​ൽ​കി.

Latest News

Corehub Up