Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rose

ഇ​ല​ക്‌ട്രി​ക് പാ​സ​ഞ്ച​ർ വി​പ​ണി: സെ​​പ്റ്റം​​ബ​​റി​​ൽ വി​​ൽ​​പ​​ന ഉ​​യ​​ർ​​ന്നു

മും​​ബൈ: രാ​​ജ്യ​​ത്തെ വൈ​ദ്യു​ത പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​പ​​ണി​​ക്ക് ക​​രു​​ത്തേ​​കി സെ​​പ്റ്റം​​ബ​​റി​​ലെ വി​​ൽ​​പ​​ന ക​​ണ​​ക്കു​​ക​​ൾ. 35,995 യൂ​​ണി​​റ്റു​​ക​​ളാ​​ണ് ക​​ഴി​​ഞ്ഞ മാ​​സം വി​​റ്റ​​ഴി​​ച്ച​​ത്.

മു​​ൻ​​വ​​ർ​​ഷം സ​​മാ​​ന മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 94 ശ​​ത​​മാ​​ന​​മാ​​ണ് വ​​ർ​​ധ​​ന. ഒ​​രു മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ഇ​​വി വി​​ൽപ​​ന​​യാ​​ണ് ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന​​ത്. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം മാ​​സ​​മാ​​ണ് ഇ​​വി വി​​ൽ​​പ​​ന 30,000 യൂ​​ണി​​റ്റു​​ക​​ൾ​​ക്ക് മു​​ക​​ളി​​ലാ​​കു​​ന്ന​​ത്.

മു​​ൻ മാ​​സ​​ങ്ങ​​ളി​​ലേ​​തു പോ​​ലെ ടാ​​റ്റ മോ​​ട്ടോ​​ഴ്സ് ആ​​ണ് സെ​​പ്റ്റം​​ബ​​റി​​ലും വി​​പ​​ണി​​യി​​ലെ മുന്നിൽ. 41 ശ​​ത​​മാ​​നം വി​​പ​​ണിവി​​ഹി​​ത​​ത്തോ​​ടെ 14,769 യൂ​​ണി​​റ്റു​​ക​​ളാ​​ണ് ടാ​​റ്റ വി​​റ്റ​​ഴി​​ച്ച​​ത്. മാ​​രു​​തി സു​​സൂ​​ക്കി​​യെ പി​​ന്ത​​ള്ളി കി​​യ മോ​​ട്ടോ​​ഴ്സ് അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്ക് ക​​യ​​റി.

2027 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ലെ ഇ​​വി വി​​ൽ​​പ​​ന മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 88 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 1,90,946 യൂ​​ണി​​റ്റി​​ലെ​​ത്തി. ഇ​​തോ​​ടെ, 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ മൊ​​ത്തം വി​​ൽ​​പ്പ​​ന ക​​ണ​​ക്കി​​ൽ​​നി​​ന്ന് വെ​​റും 29,971 യൂ​​ണി​​റ്റ് മാ​​ത്രം അ​​ക​​ലെ​​യാ​​ണ് ഈ ​​മേ​​ഖ​​ല ഇ​​പ്പോ​​ൾ എ​​ത്തി​​നി​​ൽ​​ക്കു​​ന്ന​​ത്.

Kerala

നെട്ടൂരിൽ ഉദിച്ച നക്ഷത്രം

മ​​​ര​​​ട്: എം​​​എ​​​ൽ​​​എ എ​​​ന്ന നി​​​ല​​​യി​​​ൽ വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​വൂ​​​ർ​​​ക്കാ​​​ര​​​നെ​​​ങ്കി​​​ൽ, ജ​​​ന​​​നം മു​​​ത​​​ൽ രാ​​​ഷ്്ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ഘ​​​ട്ടം വ​​​രെ അ​​​ദ്ദേ​​​ഹം നെ​​​ട്ടൂ​​​ർ​​​ക്കാ​​​ര​​​നാ​​​ണ്. മ​​​ര​​​ട് നെ​​​ട്ടൂ​​​രി​​​ൽ വ​​​ട​​​ശേ​​​രി വീ​​​ട്ടി​​​ൽ ദാ​​​മോ​​​ദ​​​ര മേ​​​നോ​​​ന്‍റെ​​​യും വി.​​​ വി​​​ലാ​​​സി​​​നി​​​യ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യാ​​​ണ് 1964 മേ​​​യ് 31നു ​​​സ​​​തീ​​​ശ​​​ന്‍റെ ജ​​​ന​​​നം.

പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം നെ​​​ട്ടൂ​​​ർ എ​​​സ് വി​​​യു​​​പി സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് പ​​​ന​​​ങ്ങാ​​​ട് എ​​​ച്ച്എ​​​സി​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

സാ​​​ധാ​​​ര​​​ണ കു​​​ടും​​​ബാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ബാ​​​ല്യ​​​കാ​​​ലം സ​​​മൂ​​​ഹജീ​​​വി​​​ത​​​ത്തോ​​​ടും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തോ​​​ടും ചേ​​​ർ​​​ന്നു​​​നി​​​ന്നു. ചെ​​​റു​​​പ്പം മു​​​ത​​​ൽ ത​​​ന്നെ നേ​​​തൃ​​​ഗു​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ച സ​​​തീ​​​ശ​​​ൻ, വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രി​​​ക്കു​​​മ്പോള്‍ ത​​​ന്നെ സാ​​​മൂ​​​ഹി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളോ​​​ടും ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളോ​​​ടും കൂ​​​ടു​​​ത​​​ൽ അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തി.

കോ​​​ള​​​ജ് പ​​​ഠ​​​നം നെ​​​ട്ടൂ​​​രി​​​ൽ​​​നി​​​ന്ന് ഏ​​​റെ ദൂ​​​രെ​​​യ​​​ല്ലാ​​​ത്ത തേ​​​വ​​​ര എ​​​സ്എ​​​ച്ചി​​​ൽ. പ​​​ഠ​​​ന​​​കാ​​​ല​​​ത്തു വി​​​ദ്യാ​​​ർ​​​ഥിരാ​​​ഷ്്ട്രീ​​​യ​​​ത്തി​​​ലും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലും സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു. കോ​​​ള​​​ജി​​​ലെ ആ​​​ർ​​​ട്സ് ക്ല​​​ബ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നേ​​​തൃ​​​രം​​​ഗ​​​ത്തേ​​​ക്ക്. പി​​​ന്നീ​​​ട് പ​​​ല​​​വ​​​ട്ടം യു​​​യു​​​സി​​​യു​​​മാ​​​യി. 1986-87 കാ​​​ല​​​ത്ത് എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ.

തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ൽ​​​നി​​​ന്നു ബി​​​രു​​​ദ​​​വും രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽനി​​​ന്ന് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ​​​നി​​​ന്ന് നി​​​യ​​​മ ബി​​​രു​​​ദ​​​വും ഗ​​​വ.​​​ലോ കോ​​​ള​​​ജി​​​ൽ​​​നി​​​ന്നു നി​​​യ​​​മ​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നേ​​​ടി.

സം​​​ഘ​​​ട​​​നാ​​​ പാ​​​ട​​​വ​​​വും പ്ര​​​സം​​​ഗശൈ​​​ലി​​​യും ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കാ​​​നു​​​ള്ള ക​​​ഴി​​​വും കാ​​​ര​​​ണം സതീശന്‍ വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ലാ​​​ണ് ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​ക്കാ​​​ല​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹി​​​കസേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും അ​​​ദ്ദേ​​​ഹം സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​യി മാ​​​റി​​​യി​​​രു​​​ന്നു.

ബാ​​​ല്യ​​​കാ​​​ല അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും വി​​​ദ്യാ​​​ഭ്യാ​​​സജീ​​​വി​​​ത​​​ത്തി​​​ൽ നേ​​​ടി​​​യ നേ​​​തൃ​​​പ​​​ര​​​മാ​​​യ പ​​​രി​​​ച​​​യസ​​​മ്പ​​​ത്തും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ഷ്്ട്രീ​​​യ ജീ​​​വി​​​ത​​​ത്തി​​​ന് ശ​​​ക്ത​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യാ​​​യി.

Business

മാർച്ചിൽ പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്നു

ന്യൂ​​ഡ​​ൽ​​ഹി: മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് ഉ​​യ​​ർ​​ന്നു. ഫെ​​ബ്രു​​വ​​രി​​യി​​ലെ 3.21 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നാ​​ണ് മാ​​ർ​​ച്ചി​​ൽ 3.4 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ 3.34 ശ​​ത​​മാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക്.

ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളി​​ലു​​ണ്ടാ​​യ വി​​ല വ​​ർ​​ധ​​ന​​യാ​​ണ് പ​​ണ​​പ്പെ​​രു​​പ്പം ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. മി​​നി​​സ്ട്രി ഓ​​ഫ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ആ​​ൻ​​ഡ് പ്രോ​​ഗ്രാം ഇം​​പ്ലി​​മെ​​ന്‍റേഷ​​ൻ ഇ​​ന്ന​​ലെ പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ടു. ഗ്രാ​​മീ​​ണ പ​​ണ​​പ്പെ​​രു​​പ്പം മു​​ൻ​​മാ​​സം 3.63 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.

ഫെ​​ബ്രു​​വ​​രി​​യി​​ലി​​ത് 3.37 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ന​​ഗ​​ര​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പം ഫെ​​ബ്രു​​വ​​രി​​യി​​ലെ 3.02 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് മാ​​ർ​​ച്ചി​​ൽ 3.11 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു വ​​ർ​​ധി​​ച്ചു. റീ​​ട്ടെ​​യി​​ൽ പ​​ണ​​പ്പെ​​രു​​പ്പ സൂ​​ചി​​ക​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സ്വാ​​ധീ​​ന​​മു​​ള്ള ഭ​​ക്ഷ്യ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം മാ​​ർ​​ച്ചി​​ൽ 3.87 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

ഫെ​​ബ്രു​​വ​​രി​​യി​​ൽ 3.47 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ 3.906 ശ​​ത​​മാ​​ന​​വും ന​​ഗ​​ര​​മേ​​ഖ​​ല​​യി​​ൽ 3.71 ശ​​ത​​മാ​​ന​​വു​​മാ​​ണ്. ഫെ​​ബ്രു​​വ​​രി​​യി​​ൽ യ​​ഥാ​​ക്ര​​മം 3.46 ശ​​ത​​മാ​​ന​​വും 3.48 ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു.

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ക​​ഴി​​ഞ്ഞ കു​​റ​​ച്ചു മാ​​സ​​ങ്ങ​​ളാ​​യി വ​​ർ​​ധ​​ന ഉ​​ണ്ടാ​​യെ​​ങ്കി​​ലും ആ​​കെ വി​​ല​​ക്ക​​യ​​റ്റം ആ​​ർ​​ബി​​ഐ​​യു​​ടെ ല​​ക്ഷ്യ​​പ​​രി​​ധി​​യാ​​യ 2-6 ശ​​ത​​മാ​​ന​​ത്തി​​നു​​ള്ളി​​ൽ നി​​ല​​നി​​ർ​​ത്താ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ണ്ട്.

മാ​​ർ​​ച്ചി​​ൽ ചി​​ല അ​​വ​​ശ്യ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വ് ആ​​ശ്വാ​​സം ന​​ൽ​​കി. സ​​വോ​​ള​​യു​​ടെ വി​​ല​​യി​​ൽ 27 ശ​​ത​​മാ​​ന​​വും ഉ​​രു​​ള​​ക്കി​​ഴ​​ങ്ങി​​ന് 19 ശ​​ത​​മാ​​ന​​വും കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. വെ​​ളു​​ത്തു​​ള്ളി, പ​​യ​​ർ​​വ​​ർ​​ഗ​​ങ്ങ​​ൾ, ക​​ട​​ല എ​​ന്നി​​വ​​യു​​ടെ വി​​ല​​യി​​ലും കു​​റ​​വു​​ണ്ടാ​​യി. എ​​ന്നാ​​ൽ, ത​​ക്കാ​​ളി, കോ​​ളി​​ഫ്ള​​വ​​ർ എ​​ന്നി​​വ​​യു​​ടെ വി​​ല ഉ​​യ​​രു​​ക​​യും ചെ​​യ്തു.

ഭ​​ക്ഷ്യവി​​ല​​യി​​ൽ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ൽ ഉ​​ണ്ടാ​​കു​​ന്പോ​​ഴും ആ​​ഭ​​ര​​ണ​​വി​​പ​​ണി​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​മാ​​ണ്. മാ​​ർ​​ച്ചി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ​​ണ​​പ്പെ​​രു​​പ്പം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​വ​​യി​​ൽ മു​​ന്നി​​ലു​​ള്ള വെ​​ള്ളി ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം ഫെ​​ബ്രു​​വ​​രി​​യി​​ലെ 160.88 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 148.61 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. സ്വ​​ർ​​ണം, വ​​ജ്രം, പ്ലാ​​റ്റി​​നം ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ല​​യി​​ൽ 45.92 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. മു​​ൻ​​മാ​​സ​​മി​​ത് 48.17 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷം തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഭൗ​​മ​​രാ​​ഷ്ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ​​ക്കും ആ​​ഗോ​​ള എ​​ണ്ണ വി​​ത​​ര​​ണ ത​​ട​​സ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ൾ​​ക്കും ഇ​​ട​​യി​​ലാ​​ണ് പു​​തി​​യ പ​​ണ​​പ്പെ​​രു​​പ്പ ക​​ണ​​ക്കു​​ക​​ൾ വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

തെ​​ലു​​ങ്കാ​​ന ഒ​​ന്നാ​​മ​​ത്

2025ൽ ​​ചി​​ല്ല​​റ​​ പ​​ണ​​പ്പെ​​രു​​പ്പം ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള സം​​സ്ഥാ​​ന​​മെ​​ന്ന പ​​ദ​​വി​​യി​​ലിരു​​ന്ന കേരളം 2026ൽ ​​അ​​ത് മാ​​റ്റി​​യെ​​ടു​​ത്തു. ഈ ​​പ​​ട്ടം ജ​​നു​​വ​​രി​​യി​​ൽ തെ​​ലു​​ങ്കാ​​ന​​യ്ക്ക് കൈ​​മാ​​റി​​യ കേ​​ര​​ളം, ഫെ​​ബ്രു​​വ​​രി​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി. മാ​​ർ​​ച്ചി​​ൽ കേ​​ര​​ളം വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള ആ​​ദ്യ അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും പു​​റ​​ത്താ​​യി​​രി​​ക്കു​​ക​​യാ​​ണ്.

വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​തി​​ൽ മാ​​ർ​​ച്ചി​​ലും മു​​ന്നി​​ൽ തെ​​ലു​​ങ്കാ​​ന​​യാ​​ണ്. 5.83 ശ​​ത​​മാ​​ന​​മാ​​ണ് തെ​​ലു​​ങ്കാ​​ന​​യു​​ടെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക്. ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് (4.05%), ക​​ർ​​ണാ​​ട​​ക (3.96%), ത​​മി​​ഴ്നാ​​ട് (3.77%), രാ​​ജ​​സ്ഥാ​​ൻ (3.64%) സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് അ​​ടു​​ത്ത സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

കേ​​ര​​ള​​ത്തി​​ന്‍റെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് 3.62 ശ​​ത​​മാ​​ന​​മാ​​ണ്. വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​തി​​ൽ പ​​ത്ത് സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ മു​​ക​​ളി​​ൽ.

 

Business

പണപ്പെരുപ്പനിരക്ക് ഡിസംബറിൽ ഉ‍യർന്നു

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയുടെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് വ​ർ​ധി​ച്ചു. 2025 ഡി​സം​ബ​റി​ൽ ചി​ല്ല​റ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 1.33 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ നി​ര​ക്കാ​ണി​ത്.

പേ​ഴ്സ​ണ​ൽ കെ​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം, മാം​സം, മു​ട്ട, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലു​ണ്ടാ​യ വില വ​ർ​ധ​ന​യാ​ണ് പ​ണ​പ്പെ​രു​പ്പം ഉ​യ​രാ​നി​ടാ​യാ​ക്കി​യ​ത്. ന​വം​ബ​റി​ലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്കി​നെ അ​പേ​ക്ഷി​ച്ച് ഗ്രാ​മ​ങ്ങ​ളി​ലെ​യും ന​ഗ​ര​ങ്ങ​ളി​ലെ​യും പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഡി​സം​ബ​റി​ൽ ഉ​യ​ർ​ന്നു. 

ഗ്രാ​മ​മേ​ഖ​ല​യി​ൽ 0.76 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ന​ഗ​ര​മേ​ഖ​ല​യി​ൽ 2.03 ശ​ത​മാ​ന​ത്തി​ലെ​ത്തി.

ന​വം​ബ​റി​ൽ 0.71 ശ​ത​മാ​ന​മാ​യി​രു​ന്നു പ​ണ​പ്പെ​രു​പ്പ​നി​ര​ക്ക്. ഡി​സം​ബ​റി​ൽ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഉ​യ​ർ​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​ൽ അ​ഞ്ചി​ലും ഉ​പ​ഭോ​ക്തൃ​വി​ല സൂ​ചി​ക​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പ​നി​ര​ക്ക് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നി​ശ്ച​യി​ച്ചി​ട്ടു​ള്ള 2-6 ശ​ത​മാ​നം എ​ന്ന പ​രി​ധി​യു​ടെ താ​ഴെ​യു​ള്ള (ര​ണ്ടു ശ​ത​മാ​നം) എ​ന്ന പ​രി​ധി​ക്ക് താ​ഴെ ത​ന്നെ​യാ​ണ്. തു​ട​ർ​ച്ച​യാ​യ നാ​ലാം മാ​സ​മാ​ണ് ഈ ​നി​ര​ക്കി​ൽ തു​ട​രു​ന്ന​ത്. 2025ൽ ​ശ​രാ​ശ​രി 2.2 ശ​ത​മാ​ന​മാ​യി​രു​ന്നു പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്.

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ വി​ല​ക്കു​റ​വാ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. തു​ട​ർ​ച്ച​യാ​യ ഏ​ഴാം മാ​സ​വും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ് തു​ട​ർ​ന്നു.
2024 ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച് 2025 ഡി​സം​ബ​റി​ലെ ഭ​ക്ഷ്യ വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് -2.71% ആ​ണ്. ന​വം​ബ​റി​ൽ -3.9 ആ​യി​രു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​ണ​പ്പെ​രു​പ്പ നി​ര​ക്കു​ക​ൾ യ​ഥാ​ക്ര​മം -3.08% ഉം -2.09% ​ഉം ആ​ണ്.

വി​ല​ക്ക​യ​റ്റ​ത്തോ​തി​ൽ കേ​ര​ളം മു​ന്നി​ൽ ത​ന്നെ

രാ​ജ്യ​ത്ത് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തോ​തി​ൽ തു​ട​ർ​ച്ച​യാ​യ 12-ാം മാ​സ​വും കേ​ര​ളം മു​ന്നി​ൽ​ത​ന്നെ. കേ​ര​ള​ത്തി​ൽ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 9.49 ശ​ത​മാ​ന​മാ​ണ്. ന​വം​ബ​റി​ലെ 8.27 ശ​ത​മാ​ന​ത്തി​ൽ നി​ന്നാ​ണ് കു​തി​ച്ചു​ക​യ​റ്റം. ര​ണ്ടാ​മ​തു​ള്ള ക​ർ​ണാ​ട​ക​യി​ൽ 2.99 ശ​ത​മാ​ന​മേ​യു​ള്ളൂ. ആ​ന്ധ്രാ​പ്ര​ദേ​ശ് (2.71%), ത​മി​ഴ്നാ​ട് (2.67 %), ജ​മ്മു കാ​ഷ്മീ​ർ (2.26%) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് തൊട്ടു പി​ന്നി​ൽ.

Latest News

Corehub Up