x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂലൈയിലും പണപ്പെരുപ്പം ഉയർന്നു

വെബ്ഡെസ്ക്
Published: August 12, 2026 11:11 PM IST | Updated: August 12, 2026 11:11 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്ന തോ​തി​ൽ തു​ട​രു​ന്ന​തി​നാ​ൽ ജൂ​ലൈ​യി​ൽ ഇ​ന്ത്യ​യി​ൽ ഉ​പ​ഭോ​ക്തൃ​ വി​ല സൂ​ചി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ജ്യ​ത്തെ ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം തു​ട​ർ​ച്ച​യാ​യ നാ​ലാം മാ​സ​വും ഉ​യ​ർ​ന്നു.

നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ജ്യ​ത്തെ ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം ജൂ​ലൈ​യി​ൽ 4.45 ശ​ത​മാ​ന​ത്തി​ലെ​ത്തി.

ജൂ​ണി​ൽ 4.38 ശ​ത​മാ​ന​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മാ​സ​മാ​ണ് പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​മാ​യ നാ​ലു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്തു​ന്ന​ത്. ഏ​പ്രി​ലി​ൽ 3.48 ശ​ത​മാ​ന​മാ​യി​രു​ന്ന പ​ണ​പ്പെ​രു​പ്പം അ​തി​നു​ശേ​ഷം ഒ​രു ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ച്ചു.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ലക്കയറ്റമാ​ണ് ഈ ​വ​ർ​ധ​ന​യ്ക്കു പ്ര​ധാ​ന കാ​ര​ണം. ഉ​പ​ഭോ​ക്തൃ ഭ​ക്ഷ്യ​വി​ല സൂ​ചി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം ജൂ​ണി​ലെ 5.32 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ജൂ​ലൈ​യി​ൽ 5.52 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഭ​ക്ഷ്യ​പ​ണ​പ്പെ​രു​പ്പം 5.79 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് 5.05 ശ​ത​മാ​ന​മാ​യി​രു​ന്നു.

സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക​ണ്ട പ​ണ​പ്പെ​രു​പ്പ പ്ര​വ​ണ​ത​യി​ൽ​നി​ന്ന് വ​ലി​യൊ​രു മാ​റ്റം സം​ഭ​വി​ച്ച​താ​യാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മൊ​ത്ത പ​ണ​പ്പെ​രു​പ്പം ഏ​പ്രി​ലി​ലെ 3.48 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് മേ​യി​ൽ 3.93 ശ​ത​മാ​ന​മാ​യും ജൂ​ണി​ൽ 4.38 ശ​ത​മാ​ന​മാ​യും ജൂ​ലൈ​യി​ൽ 4.45 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ല​ക്ക​യ​റ്റ സ​മ്മ​ർ​ദം

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ല​ക്ക​യ​റ്റ സ​മ്മ​ർ​ദം തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. ജൂ​ണി​ലെ 4.74 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 4.84 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. അ​തേ​സ​മ​യം, ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ണ​പ്പെ​രു​പ്പം 3.93 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 3.96 ശ​ത​മാ​ന​മാ​യി നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

തെ​ലു​ങ്കാ​ന ത​ന്നെ മു​ന്നി​ൽ

സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ലും പ​ണ​പ്പെ​രു​പ്പ നി​ര​ക്കി​ൽ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ പ്ര​ക​ട​മാ​ണ്. വ​ൻ​കി​ട സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ച്ച് ഏ​റ്റ​വും ഉ​യ​ർ​ന്ന മൊ​ത്തം പ​ണ​പ്പെ​രു​പ്പം രേ​ഖ​പ്പെ​ടു​ത്തി​യ​ത് തെ​ലുങ്കാ​ന​യി​ലാ​ണ് (6.32 %). ആ​ന്ധ്രാ​പ്ര​ദേ​ശ് (5.72 %), ത​മി​ഴ്നാ​ട് (5.44 %), മ​ധ്യ​പ്ര​ദേ​ശ് (4.91%), ക​ർ​ണാ​ട​ക (4.89 %) എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. കേ​ര​ള​ത്തി​ന്‍റെ പ​ണ​പ്പെ​രു​പ്പം 4.01 ശ​ത​മാ​ന​വു​മാ​യി ദേ​ശീ​യ ശ​രാ​ശ​രി​യി​ലും താ​ഴെ​യാ​ണ്.

അ​തേ​സ​മ​യം, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പം വ​ള​രെ കു​റ​ഞ്ഞ തോ​തി​ലാ​യി​രു​ന്നു. മി​സോ​റാ​മി​ൽ 1.84 ശ​ത​മാ​ന​വും, മേ​ഘാ​ല​യ​യി​ൽ 2.31 ശ​ത​മാ​ന​വും, ത്രി​പു​ര​യി​ൽ 2.32 ശ​ത​മാ​ന​വു​മാ​ണ് പ​ണ​പ്പെ​രു​പ്പം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി​യി​ലെ പ​ണ​പ്പെ​രു​പ്പ​വും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു (2.68 ശ​ത​മാ​നം).

 

Tags : Inflation rose Business ConsumerPriceIndex

Recent News

Corehub Up