x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏപ്രിലിൽ ക​യ​റ്റു​മ​തി ഉ​യ​ർ​ന്നു


Published: May 16, 2026 11:14 PM IST | Updated: May 16, 2026 11:14 PM IST

ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് വ്യാ​​പാ​​ര പ്ര​​തി​​ന്ധി തു​​ട​​രു​​ന്പോ​​ഴും ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി പു​​തി​​യ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ മു​​ന്നേ​​റ്റ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ചു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​പ്രി​​ലി​​ലേ​​ക്കാ​​ൾ 13.79 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ 43.56 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ഇ​​ല​​ക്‌ട്രോണി​​ക്സ്, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ് എ​​ന്നി​​വ​​യി​​ലു​​ണ്ടാ​​യ മി​​ക​​വാ​​ണ് ക​​യ​​റ്റു​​മ​​തി​​ക്ക് ക​​രു​​ത്താ​​യ​​ത്.

വാ​​ണി​​ജ്യ വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് സ്വ​​ർ​​ണ​​ത്തി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യി​​ലു​​ണ്ടാ​​യ 81.69 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ൻ വ​​ർ​​ധ​​ന (5.62 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) മൂ​​ലം മൊ​​ത്തം ഇ​​റ​​ക്കു​​മ​​തി 10 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 71.94 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി. ഇ​​തോ​​ടെ ച​​ര​​ക്ക് വ്യാ​​പാ​​രക്കമ്മി 28.38 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി വ​​ർ​​ധി​​ച്ചു. മു​​ൻ മാ​​സം മാ​​ർ​​ച്ചി​​ൽ 20.67 ബി​​ല്യ​​ണ്‍ ഡോ​​ള​​റും 2025 ഏ​​പ്രി​​ലി​​ൽ 27.1 ബി​​ല്യ​​ണ്‍ ഡോ​​ള​​റു​​മാ​​യി​​രു​​ന്നു വ്യാ​​പാ​​രക്ക​​മ്മി.

► വി​​പ​​ണി വൈ​​വി​​ധ്യ​​വ​​ത്ക​​ര​​ണം

പ്ര​​ധാ​​ന വ്യാ​​പാ​​രപാ​​ത​​യി​​ൽ അ​​ശാ​​ന്തി നി​​ല​​നി​​ൽ​​ക്കു​​ന്പോ​​ഴും ആ​​ഗോ​​ള​​വി​​പ​​ണി​​യി​​ലെ ഉ​​യ​​ർ​​ന്ന വി​​ല​​യും ടാ​​ൻ​​സാ​​നി​​യ പോ​​ലു​​ള്ള ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ഉ​​ൾ​​പ്പെ​​ടെ വി​​പ​​ണി വൈ​​വി​​ധ്യ​​വ​​ത്ക​​ര​​ണ​​മാ​​ണ് ക​​യ​​റ്റു​​മ​​തി ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യ​​തെ​​ന്ന് വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് അ​​ഗ​​ർ​​വാ​​ൾ പ​​റ​​ഞ്ഞു.

► ക​​യ​​റ്റു​​മ​​തി​​യും ഇ​​റ​​ക്കു​​മ​​തി​​യും കു​​റ​​ഞ്ഞു

ഇ​​റാ​​നി​​ലെ യു​​ദ്ധ​​വും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലെ ഉ​​പ​​രോ​​ധ​​വും വ്യാ​​പാ​​ര​​ത്തെ ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന​​ത് തു​​ട​​രു​​ന്ന​​തി​​നാ​​ൽ പ​​ശ്ചി​​മേ​​ഷ്യ​​യി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി 28 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 4.16 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി. 2025 ഏ​​പ്രി​​ലി​​ൽ 5.78 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ഗ​​ർ​​വാ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി. പെ​​ട്രോ​​ളി​​യം ഉ​​ൾ​​പ്പെ​​ടെ പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി ക​​ഴി​​ഞ്ഞ മാ​​സം 31.64 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 10.47 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.

► യു​​എ​​സ് ഇ​​പ്പോ​​ഴും മു​​ന്നി​​ൽ

2025 ഏ​​പ്രി​​ലി​​ലെ 8.48 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 8.48 ബി​​ല്യ​​ണാ​​യി ഉ​​യ​​ർ​​ന്ന​​തോ​​ടെ ഏ​​പ്രി​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ക​​യ​​റ്റു​​മ​​തി വി​​പ​​ണി​​യാ​​യി യു​​എ​​സ് തു​​ട​​ർ​​ന്നു. സിം​​ഗ​​പ്പൂരി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി 2025 ഏ​​പ്രി​​ലി​​ലെ 1.14 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 3.2 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

എ​​ന്നാ​​ൽ, യു​​എ​​ഇ​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​ലെ 3.43 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് ഈ ​​ഏ​​പ്രി​​ലി​​ൽ 2.19 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞു. ചൈ​​ന ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ നാ​​ലാ​​മ​​ത്തെ ക​​യ​​റ്റു​​മ​​തി വി​​പ​​ണി​​യാ​​യി മാ​​റി. ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​ലെ 1.39 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി മൂ​​ല്യം 1.77 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി വ​​ർ​​ധി​​ച്ചു.

► റ​​ഷ്യ​​യി​​ൽ​​നി​​ന്നും ചൈ​​ന​​യി​​ൽ​​നി​​ന്നും ഇ​​റ​​ക്കു​​മ​​തി ഉ​​യ​​ർ​​ന്നു

ഇ​​ന്ത്യ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ കൂ​​ടു​​ത​​ൽ ആ​​ശ്ര​​യി​​ക്കു​​ന്ന ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 11.97 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു. മു​​ൻ വ​​ർ​​ഷം ഇ​​തേ മാ​​സം 9.91 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യാ​​യി​​രു​​ന്നു. റ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 2025 ഏ​​പ്രി​​ലി​​ലെ 6.23 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നെ അ​​പേ​​ക്ഷി​​ച്ച് 7.36 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. യു​​എ​​സി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 5.53 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 5.25 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞു.

യു​​എ​​ഇ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 2025 ഏ​​പ്രി​​ലി​​ലെ 6.23 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 2026 ഏ​​പ്രി​​ലി​​ൽ 4.07 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി താ​​ഴ്ന്നു. എ​​ന്നാ​​ൽ, സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 2.95 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 3.85 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

Tags : Exports rose West Asian Conflict

Recent News

Corehub Up