മൾട്ടിസ്റ്റേറ്റ് ജിഎസ്ടി, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പു കേസിൽ അറസ്റ്റിലായ പ്രതികൾ പോലീസിനൊപ്പം.
ഗുവാഹത്തി: രാജ്യത്തെയൊട്ടാകെ ഞെട്ടിച്ച മൾട്ടിസ്റ്റേറ്റ് ജിഎസ്ടി, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പു കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പടെ രണ്ടു പേർകൂടി പിടിയിൽ. ആസാം സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ അന്വേഷണത്തിലാണ് സുരാജിത് ബർമാൻ, വിവേക് കുമാർ ഗുപ്ത എന്നിവർ പിടിയിലായത്.
കോൽക്കത്തയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന വിനീത് കുമാർ പോദ്ദാറിനെ ബുധനാഴ്ച രാത്രി എസ്ടിഎഫ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ടുപേർക്കൂടി പിടിയിലായത്.
33.73 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എസ്ടിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലായി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി ഇതുവരെ 12 പേരാണ് അറസ്റ്റിലായത്.
Tags : GST Fraud Assam STF Input Tax Credit Scam