x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ണ്ട​ക​ര​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ സം​ഭ​വം: വി​ദ​ഗ്ധ സം​ഘം ഇ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തും

വെബ് ഡെസ്‌ക്
Published: August 7, 2026 07:20 AM IST | Updated: August 7, 2026 07:20 AM IST

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പു​ത്ത​ൻ​തു​റ സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ​യ്ക്കാ​യി വി​ദ​ഗ്ധ സം​ഘം ഇ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തും. ഗൗ​ത​ത്തെ ക​ട​ലി​ൽ കാ​ണാ​താ​യി​ട്ട് ഇ​ന്ന് എ​ട്ട് ദി​വ​സ​മായി. യു​വാ​വി​ന്‍റെ അ​മ്മ രേ​ഷ്മ​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ മ​ന്ത്രി​മാ​രും ഇ​ട​പെ​ട്ടി​രു​ന്നു.

ഇ​ന്ന​ലെ​യാ​ണ് ഗൗ​തം കൃ​ഷ്ണ​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഫ​ലം കാ​ണാ​ത്ത​തി​ൽ അ​മ്മ രേ​ഷ്മ പ്ര​തി​ഷേ​ധി​ച്ച​ത്. നീ​ണ്ട​ക​ര​യി​ലെ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​മ്മ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫി​ഷ​റീ​സ് ഉ​ദ്യേ​ഗ​സ്ഥ​രും ആ​ദ്യം രേ​ഷ്മ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച ഫ​ലം ക​ണ്ടി​ല്ല. തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ൽ കു​ടും​ബം ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ വൈ​കി​യെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്മ ച​ർ​ച്ച​യി​ൽനി​ന്ന് ഇ​റ​ങ്ങിപ്പോ​യി.

വി​ദ​ഗ്ധ സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ഗൗ​ത​ത്തി​ന്‍റെ അ​ച്ഛ​നും മു​ത്ത​ച്ഛ​നും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

Tags : fisherman missing Neendakara Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up