പ്രതീകാത്മക ചിത്രം
കൊളംബോ: ലങ്കൻ സമുദ്രാതിർത്തിയിൽ ബോട്ടപകടത്തിൽപ്പെട്ട 11 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി രക്ഷപ്പെടുത്തി. പാക് കടലിടുക്കിൽ ജാഫ്ന ഉപദ്വീപിനോടു ചേർന്നുള്ള നെടുന്തീവ് എന്നറിയപ്പെടുന്ന ഡെൽഫ്റ്റ ദ്വീപിനു സമീപമാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.
സമുദ്രാതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യബന്ധന സംഘത്തിന്റെ ബോട്ട് പാറക്കെട്ടിൽ ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നുവെന്നും കേടുപാട് സംഭവിച്ച ബോട്ടിൽനിന്ന് ഏവരെയും രക്ഷപ്പെടുത്തിയതായും ശ്രീലങ്കൻ നേവി ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു നടപടികൾ നയതന്ത്രതലത്തിലെ ആലോചനകൾക്കുശേഷം തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Tags : Boat accident Sri Lankan Navy Indian fishermen rescues Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash