പ്രതീകാത്മക ചിത്രം
ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 20ന് നടക്കും. രാജിവച്ച മുഹമ്മദ് ഷഹാബുദ്ദീനു പകരമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 16നു സൂക്ഷ്മപരിശോധന നടക്കും.
പാർലമെന്റിനകത്താണ് വോട്ടിംഗ് നടക്കുക. 350 അംഗ പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ള ഭരണകക്ഷിയായ ബിഎൻപി ഇതുവരെ പ്രസിഡന്റ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ല.
Tags : Bangladesh presidential election Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash