പ്രതീകാത്മക ചിത്രം
കിൻഷാസ: ആരോഗ്യപ്രവർത്തകർ സമരത്തിലായതോടെ കോംഗോയിലെ എബോള പ്രതിരോധപ്രവർത്തനങ്ങൾ താളംതെറ്റുന്നു.
മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെതുടർന്നാണ് ഒട്ടേറെ ആരോഗ്യപ്രവർത്തകർ ജോലിയിൽനിന്ന് വിട്ടുനിന്ന് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
എബോള രൂക്ഷമായി ബാധിച്ചിരിക്കുന്ന ഇറ്റുറ്റി പ്രവിശ്യയിലാണ് ആരോഗ്യപ്രവർത്തകർ കൂടുതൽ സമരത്തിലുള്ളത്. ഇതോടെ മേഖലയിലെ പ്രതിരോധപ്രവർത്തനങ്ങൾ പൂർണമായി സ്തംഭിച്ച അവസ്ഥയാണ്.
ആരോഗ്യപ്രവർത്തകർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത് രോഗബാധിതരെ കണ്ടെത്തുന്നതിനും വാക്സിനേഷൻ ക്യാമ്പുകളുടെ നടത്തിപ്പിനും തടസമായിട്ടുണ്ട്.
വിഷയത്തിൽ അടിയന്തരമായി ഭരണകൂടം ഇടപെടണമെന്നു രാജ്യത്തെ വിവിധസംഘടനകൾ ആവശ്യപ്പെട്ടു.
Tags : Ebola Response Congo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash