x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിക്കേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

വെബ് ഡെസ്ക്
Published: August 7, 2026 09:35 AM IST | Updated: August 7, 2026 09:35 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​കു​ന്ന സ്ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ്ര​തി​ക​ളാ​യ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​ക​ളോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ക​ര്‍​ത്താ​ന്‍ പാ​ടി​ല്ല. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മോ അ​നൗ​ദ്യോ​ഗി​ക​മോ ആ​യ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. സാ​ക്ഷി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും ക​ര്‍​ശ​ന​മാ​യി സം​ര​ക്ഷി​ക്ക​ണം.

കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തെ​യോ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ളെ​യോ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യ തെ​ളി​വാ​യി കോ​ട​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഡ്മി​ന്മാ​രാ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​നെ​യോ വ​കു​പ്പി​നെ​യോ വി​മ​ര്‍​ശി​ക്കു​ന്ന പോ​സ്റ്റു​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നുണ്ട്.

Tags : drug case women accused Excise Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up