പാർലമെന്റ് സമ്മേളനത്തിനിടെ
ന്യൂഡൽഹി: ഡൽഹിയിലെ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷ നീക്കം. അയോധ്യ വിഷയത്തിലും സഭയിൽ ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കും. അമിത് ഷാ ഇന്ന് സഭയിൽ എത്തുമോ എന്നതിലാണ് ആകാംക്ഷ.
ബഹളത്തിനിടെ എഫ്സിആർഎ ബിൽ പാസാക്കാൻ അനുവദിക്കരുതെന്നും, ബിൽ സഭയുടെ പരിഗണനയ്ക്ക് വന്നാൽ ചർച്ചയിൽ പങ്കെടുക്കണമെന്നും കോൺഗ്രസിനോട് സഖ്യകക്ഷികൾ അഭ്യർത്ഥിച്ചു. എഫ്സിആർഎ ബില്ലിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രത്തിൽ നിന്ന് ഉറപ്പ് ലഭിച്ചതായി മിസോറം മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലെ പോലീസ് നടപടിയും അയോധ്യ വിഷയവും മുൻനിർത്തി സഭാ നടപടികൾ തടസപ്പെടുത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
Tags : Parliament LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash