Sports
ലക്നോ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ലക്നോവിലാണ് മത്സരം.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രം, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), മുകുൾ ചൗധരി, അബ്ദുൾ സമദ്, ഷാഹ്ബാസ് അഹ്മദ്, മുഹമ്മദ് സമി, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.
ടീം ചെന്നൈ സൂപ്പർ കിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അൻഷുൽ കാംബോജ്, നൂർ അഹ്മദ്, സ്പെൻസർ ജോൺസൺ, മുകേഷ് ചൗധരി.
Sports
ചെന്നൈ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. സ്കോർ: ലക്നോ 203.8 (20), ചെന്നൈ 208.5 (19.2).
ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് ഒരുക്കിയത്. സഞ്ജു 14 പന്തിൽ 28 റണ്‍സും ഗെയ്ക്വാദ് 28 പന്തിൽ 42 റണ്‍സും നേടി.
ഉർവിൽ പട്ടേലിന്റെ തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് കരുത്തായത്. ഉർവിൽ 23 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 65 റണ്‍സെടുത്തു. കാർത്തിക് ശർമ 20 റണ്‍സും ഡെവാൾഡ് ബ്രെവിസ് പത്ത് റണ്‍സും നേടി. പുറത്താകാതെ ശിവം ദുബെ 15 റണ്‍സും പ്രശാന്ത് വീർ 18 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്നോവിനായി ഓപ്പണർ ജോഷ് ഇംഗ്ലിഷ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 33 പന്തിൽ 85 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലിഷിന്റെ മികവിൽ ആദ്യ ആറ് ഓവറിൽ തന്നെ ലക്നോ 91 റൺസ് വാരിക്കൂട്ടിയിരുന്നു. എന്നാൽ പിന്നീട് ചെന്നൈ ബൗളർമാർ പിടിമുറുക്കുകയായിരുന്നു. പവർപ്ലേയിലെ അവസാന ഓവറിൽ മിച്ചൽ മാർഷ് (10) വീണെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ഒന്നിന് 91 എന്ന നിലയിലായിരുന്നു ലക്നോ.
പിന്നീടെത്തിയ ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളിൽ പിടിച്ചുനിന്ന ഷഹബാസ് അഹമ്മദിന്റെ ബാറ്റിംഗാണ് (25 പന്തിൽ 43*) ലക്നോവിന്റെ സ്കോർ 200 കടത്തിയത്. ജാമി ഓവർട്ടൻ മൂന്നും അൻഷുൽ കംബോജ് രണ്ടും നൂർ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ലക്നോവാണ് പട്ടികയിൽ ഒടുവിൽ.
National
ലക്നൗ: പ്ലേ ഓഫ് പ്രതീക്ഷകളുടെ നിലനിൽപ്പിനായി പൊരുതിയ ലക്നൗ സൂപ്പർ ജയന്റ്സിന് ആവേശോജ്ജ്വലമായ വിജയം. ഐപിഎൽ 2026ലെ നിർണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 9 റൺസിനാണ് ലക്നൗ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടിയ മിച്ചൽ മാർഷിന്റെയും കൃത്യതയാർന്ന ബൗളിംഗ് കാഴ്ചവെച്ച പ്രിൻസ് യാദവിന്റെയും പ്രകടനമാണ് ലക്നൗവിനെ തുണച്ചത്.
മഴ കാരണം കളി തടസപ്പെട്ടതിനെ തുടർന്ന് 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. 56 പന്തിൽ 111 റൺസെടുത്ത മിച്ചൽ മാർഷായിരുന്നു ലക്നൗവിന്റെ നെടുംതൂൺ. നിക്കോളാസ് പുരാൻ (38), അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ റിഷഭ് പന്ത് (10 പന്തിൽ 32*) എന്നിവരും സ്കോർ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. മഴ നിയമപ്രകാരം ആർസിബിയുടെ വിജയലക്ഷ്യം 19 ഓവറിൽ 213 റൺസായി നിശ്ചയിച്ചു.
കൂറ്റൻ സ്കോർ പിന്തുടർന്ന ആർസിബിക്ക് തുടക്കം തന്നെ പാളി. വിരാട് കോലിയും (0) ജേക്കബ് ബേഥലിനും (4) വേഗത്തിൽ പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 31 പന്തിൽ 61 റൺസെടുത്ത രജത് പാട്ടീദാർ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
അവസാന ഓവറുകളിൽ ടിം ഡേവിഡ് (40), ക്രുനാൽ പാണ്ഡ്യ (28*), റൊമാരിയോ ഷെപ്പേർഡ് (23*) എന്നിവർ ആഞ്ഞുപിടിച്ചെങ്കിലും ലക്ഷ്യത്തിന് 9 റൺസ് അകലെ പൊരുതിവീണു.
മൂന്ന് വിക്കറ്റെടുത്ത പ്രിൻസ് യാദവും രണ്ട് വിക്കറ്റെടുത്ത ഷഹബാസ് അഹമ്മദുമാണ് ആർസിബിയുടെ റൺവേട്ടയ്ക്ക് തടയിട്ടത്. ഈ വിജയത്തോടെ തുടർച്ചയായ ആറ് തോൽവികൾക്ക് ലക്നൗ അന്ത്യം കുറിച്ചു. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ എട്ട് തോൽവികൾക്ക് ശേഷമുള്ള ലക്നൗവിന്റെ ആദ്യ ജയം കൂടിയാണിത്. ആറ് പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണെങ്കിലും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ലക്നൗവിന് ഈ ജയം അത്യന്താപേക്ഷിതമായിരുന്നു. മൂന്നാം സ്ഥാനത്ത് തുടരുന്ന ആർസിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ അടുത്ത മത്സരങ്ങളിൽ ജയം അനിവാര്യമാണ്.
Kerala
ലക്നോ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ മുതൽ ലക്നോവിലാണ് മത്സരം.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, ആയുഷ് ബദോണി, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), നിക്കോളാസ് പൂരാൻ, എയ്ഡൻ മാർക്രം, മുകുൾ ചൗധരി, മുഹമ്മദ് ഷമി, മൊഹ്സിൻ ഖാൻ, പ്രിൻസ് യാദവ്, ദിഗ്വേഷ് സിംഗ് റാതി, മായങ്ക് യാദവ്.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ, നാന്ദ്രെ ബർഗർ.
Sports
ലക്നോ: വാനിന്ദു ഹസരംഗയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ ജോര്‍ജ് ലിന്‍ഡിനെ ടീമിലെത്തിച്ച് ലക്നോ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്ലിലെ ഈ സീസണിൽ ഹസരംഗ കളിക്കില്ലെന്നും പകരം ജോര്‍ജ് ലിന്‍ഡിനെ ടീമിലെടുത്തെന്നും എല്‍എസ്ജി സ്ഥിരീകരിച്ചു.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഹസരംഗയ്ക്കു തിരിച്ചടിയായത്. പരിക്ക് ഭേദമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹസരംഗ ശ്രീലങ്കൻ ബോർഡിനു മുന്നിൽ ഹാജരാക്കിയിരുന്നില്ല. ലെഗ് സ്പിന്‍ ഓള് റൗണ്ടറാണ് ജോര്‍ജ് ലിന്‍ഡ്.
ഇടം കൈയന്‍ ബാറ്ററായ താരത്തെ ഒരു കോടി രൂപയ്ക്കാണ് എല്‍എസ്ജി സ്വന്തമാക്കിയത്. ഇതാദ്യമായാണ് ലിന്‍ഡ് ഐപിഎല്‍ കളിക്കാനെത്തുന്നത്. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലായി കളിച്ചിട്ടുള്ള താരത്തിനു 250ലേറെ മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട്.
എസ്എടി 20യില്‍ എംഐ കേപ്ടൗണിന്റെയും അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എംഐ ന്യൂയോര്‍ക്കിന്റെയും താരമാണ് ജോര്‍ജ് ലിന്‍ഡ്. പ്രോട്ടീസിനായി 37 ടി20 മത്സരങ്ങളും മൂന്ന് ടെസ്റ്റും നാല് ഏകദിനങ്ങളും ലിന്‍ഡ് കളിച്ചിട്ടുണ്ട്.
Sports
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ യുവ പ്രസരിപ്പ് തുടരുന്നു. മൂന്ന് ഐപിഎൽ മാത്രം പരിചയസന്പത്തുള്ള 21കാരൻ മുകുൾ ചൗധരിയാണ് പുതിയ താരം.
182 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സുമായി തോൽവി മുന്നിൽക്കണ്ട ലക്നോ സൂപ്പർ ജയന്റ്സിനെ, 27 പന്തിൽ 54 റണ്‍സുമായി പുറത്താകാതെ നിന്ന് ജയത്തിലെത്തിച്ചു. മുകുൾ ചൗധരി ക്രീസിൽ നിലയുറപ്പിച്ചത് പ്രായത്തിൽ കവിഞ്ഞ പക്വതയും സമ്മർദത്തെ അതിജീവിക്കാനുള്ള നിശ്ചയദാർഢ്യവുമായാണ്.
►128/7- 182/7◄
ആദ്യ എട്ട് പന്തിൽ രണ്ട് റണ്‍സുമായി ക്രീസിൽ തുടർന്ന മുകുൾ ചൗധരി ഇത്ര അപകടം വിതയ്ക്കുമെന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പോലും കരുതിയില്ല. പിന്നീടുള്ള 19 പന്തിൽ 52 റണ്‍സ് നേടിയാണ് ചൗധരി മത്സരം അവസാനിപ്പിച്ചത്. ചൗധരി ക്രീസിലെത്തുന്പോൾ ലക്നോ സ്കോർ 16 ഓവറിൽ 128/7. ലക്ഷ്യം 182. ചൗധരിക്ക് കൂട്ടായി പേസർ ആവേശ് ഖാനും. അവസാന നാല് ഓവറിൽ ചൗധരിയുടെ ബാറ്റിൽ നിന്ന് ഏഴ് സിക്സുകൾ പിറന്നതോടെ ലക്നോ തോൽവിയിൽനിന്ന് ജയത്തിലേക്കു കുതിച്ചു.
അവസാന 12 പന്തിൽ ജയിക്കാൻ 30 റണ്‍സ്. 19-ാം ഓവറിൽ കാമറൂണ്‍ ഗ്രീൻ ആദ്യ രണ്ട് പന്തിൽ റണ്‍സ് വഴങ്ങിയില്ല. പിന്നീടുള്ള നാല് പന്തിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 16 റണ്‍സ് ചൗധരി അടിച്ചെടുത്തു. അതോടെ മത്സരം വരുതിയിൽ. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിംഗിൾ നേടി ആവേശ് ഖാൻ ചൗധരിക്ക് സ്ട്രൈക്ക് കൈമാറി. ലക്ഷ്യം അഞ്ച് പന്തിൽ 13 റണ്‍സ്. അറോറയെ അതിർത്തി കടത്തി ലക്ഷ്യം നാല് പന്തിൽ ഏഴാക്കി ചൗധരി. ആംഗിൾ മാറി അറോറ രണ്ട് യോർക്കറിൽ ചൗധരിയെ നിശബ്ദനാക്കി. അഞ്ചാം പന്ത് എകസ്ട്രാ കവറിന് മുകളിലൂടെ ചൗധരി അതിർത്തി കടത്തി. സ്കോർ തുല്യം. അവസാന പന്തിൽ സിംഗിൾ നേടി ചൗധരിയും ആവേഷും ജയം ആഘോഷിച്ചു.
►ധോണി ഫാൻ◄
നേരിട്ട ഒന്‍പതാം പന്തിലായിരുന്ന ചൗധരി ആദ്യ ബൗണ്ടറി നേടിയത്. 17-ാം ഓവറിൽ വൈഭവ് അറോറയുടെ യോർക്കർ പിഴച്ചു. ചൗധരി തന്റെ കൈത്തണ്ടയുടെ ചലനത്തിലൂടെ എം.എസ്. ധോണിയെ അനുസ്മരിപ്പിക്കുന്ന ബാക്ക് ലിഫ്റ്റിലൂടെ പന്ത് അതിർത്തി കടത്തി. ധോണിയുടെ കടുത്ത ആരാധകനായ ചൗധരിയുടെ ഫിനിഷിംഗ് റോളിലെ തുടക്കം മാത്രമായിരുന്നു അത്.
ധോണിയെപ്പോലെ ഒരു ഫിനിഷറാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ധോണിയോടുള്ള ആരാധനയിൽ ഞാൻ ഒരു വിക്കറ്റ് കീപ്പറായും മാറി. ഹെലികോപ്റ്റർ എന്റെ പ്രിയപ്പെട്ട സ്ട്രോക്കുകളിൽ ഒന്നാണ്- ചൗധരി പറഞ്ഞു.
►ഐപിഎൽ എൻട്രി◄
സയിദ് മുഷതാഖ് അലി ട്രോഫി ഫൈനലിൽ അവസാന ഓവറിലെ അസാമാന്യ ബാറ്റിംഗാണ് മുകുൾ ചൗധരിക്ക് ഐപിഎൽ എൻട്രി ഒരുക്കിയത്. രാജസ്ഥാനു വേണ്ടി ഡൽഹിക്കെതിരേ ഫൈനലിലെ അവസാന ഓവറിൽ 25 റണ്‍സ് അടിച്ചെടുത്ത് ടീമിന് ജയമൊരുക്കിയാണ് ചക്രവർത്തി അന്ന് താരമായത്. ഇതോടെ ചക്രവർത്തി ഐപിഎൽ ഫ്രാഞ്ചൈസികളുടെ ശ്രദ്ധാകേന്ദ്രമായി. ആഴ്ചകൾക്കുശേഷം അബുദാബിയിൽ നടന്ന ലേലത്തിൽ ലകനോ സൂപ്പർ ജയന്റ്സ് താരത്തെ 2.6 കോടി രൂപയ്ക്ക് സ്വന്തമാക്കി. അഞ്ച് മാസങ്ങൾക്കിപ്പുറം ഈഡൻ ഗാർഡൻസിൽ ചൗധരി സമാന വെടിക്കെട്ടോടെ ലക്നോവിന്റെ വിശ്വാസം കാത്തു.
ചൗധരി നേടിയ 52 റണ്‍സും ഡെത്ത് ഓവറിൽ (17- 20) ആയിരുന്നു. ചേസിംഗിൽ ഡെത്ത് ഓവറിൽ ബാറ്റ് ചെയ്ത അർധസെഞ്ചുറി നേടിയ രണ്ടാം ബാറ്ററാണ് മുകുൾ ചൗധരി. 2013ൽ കീറോണ്‍ പൊള്ളാർഡ് (57) ആണ് അർധസെഞ്ചുറി നേടിയ ആദ്യ താരം.
►ഇന്ത്യയുടെ 6, 7 നന്പർ ബാറ്റർ?◄
“ചൗധരിയുടെ ആദ്യ വലിയ ഇന്നിംഗ്സ്. ഇത് തുടക്കം മാത്രമാകാം. ഇന്ത്യൻ ക്രിക്കറ്റിലെ ആറാം നന്പർ അല്ലെങ്കിൽ ഏഴാം നന്പർ ബാറ്റർ ആകാൻ ചൗധരിക്ക് പ്രതിഭയുണ്ട്. പക്ഷേ, സ്ഥിരത നിലനിർത്തണം. ഈ മാന്ത്രിക ഇന്നിംഗ്സ് അദ്ദേഹത്തെ അതിന് അർഹനാക്കുന്നു”- ലക്നോ ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ മത്സരശേഷം പറഞ്ഞു.
Kerala
കോൽക്കത്ത: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുക.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, റിഷഭ് പന്ത് ( ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), നിക്കോളാസ് പുരാൻ, അബ്ദുൾ സമദ്, മുകുൾ ചൗധരി, മണിമാരൻ സിദ്ദാർഥ്, ആവേശ് ഖാൻ, മുഹമ്മദ് ഷാമി, ദിഗ്വേഷ് സിംഗ് റാതി, പ്രിൻസ് യാദവ്.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), ഫിൻ അലൻ, കാമറൂൺ ഗ്രീൻ, ആംഗ്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, റോവ്മാൻ പവൽ, രമൺദീപ് സിംഗ്, അനുകൂൽ റോയ്, സുനിൽ നരെയ്ൻ, നവ്ദീപ് സൈനി, കാർത്തിക് ത്യാഗി.
Sports
ലക്നോ: ഐപിഎൽ രംഗപ്രവേശം നടത്താതെ ലക്നോ സൂപ്പർ ജയന്റ്സിന് തലവേദനയായി ശ്രീലങ്കൻ ലെഗ് സ്പിന്നർ വനിന്ധു ഹസരെങ്ക. സീസണ് തുടങ്ങി ഇത്രയും മത്സരങ്ങൾ പിന്നിട്ടിട്ടും ഹസരെങ്ക ലക്നോ ടീമിനൊപ്പം ചേർന്നിട്ടില്ല.
ഐപിഎൽ കളിക്കാർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകുന്നതിനായി ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുന്ന ഫിറ്റ്നസ് പരിശോധനയ്ക്ക് താരം വിധേയനായിട്ടില്ല.
ഇടതു കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് രണ്ട് മാസമായി താരം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഫെബ്രുവരി എട്ടിന് അയർലൻഡിനെതിരായ ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയുടെ ഉദ്ഘാടന മത്സരത്തിലാണ് ഹസരെങ്ക അവസാനം കളിച്ചത്.
ശ്രീലങ്കൻ സ്പിന്നർക്ക് പകരക്കാരനെ കണ്ടെത്താനുള്ള സാധ്യത ലക്നോ പരിഗണിക്കുന്നുണ്ട്. രണ്ട് കോടി രൂപയ്ക്കാണ് 28കാരനായ ഹസരെങ്കയെ ലക്നോ ടീമിലെത്തിച്ചത്.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിലത്തിലാണ് മത്സരം.
സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സൺറൈസേഴ്സ് ഇറങ്ങുന്നത്. ആദ്യ ജയമാണ് ലക്നോ സൂപ്പർ ജയന്റ്സിന്റെ ലക്ഷ്യം.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, ലിയാം ലിവിംഗ്സ്റ്റൺ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഢി, ഹർഷ് ദുബെ, ശിവാംഗ് കുമാർ, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ, അബ്ദുൾ സമദ്, മുകുൽ ചൗധരി, മനിമാരൻ സിദ്ദാർഥ്, ആവേഷ് ഖാൻ, മുഹമ്മദ് ഷമി, ദിഗ്വേഷ് സിംഗ് രാതി, പ്രിൻസ് യാദവ്.
Kerala
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ലക്നോയിലെ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇരു ടീമുകളും വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അക്സർ പട്ടേലാണ് ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത്. റിഷഭ് പന്താണ് ലക്നോ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ.