Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imam

എരുമേലി ജുമാ മസ്ജിദ് ഇമാം അബ്‌ദുൾ കരീം മൗലവി അന്തരിച്ചു

എ​രു​മേ​ലി: കേ​ര​ള​ത്തി​ലെ ഇ​സ് ലാ​മി​ക മ​തപ​ണ്ഡി​ത​രി​ൽ പ്ര​മു​ഖ​നും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും 68 വ​ർ​ഷ​മാ​യി എ​രു​മേ​ലി ജു​മാ മ​സ്ജി​ദ് ഇ​മാമു​മാ​യി​രു​ന്ന എ​രു​മേ​ലി താ​ഴ​ത്തു​വീ​ട്ടി​ൽ ഹാ​ജി ടി.​എ​സ്. അ​ബ് ദു​ൾ ക​രീം മൗ​ല​വി എം​എ​ഫ്ബി (107) അ​ന്ത​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മൃതദേഹം സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇ​ന്ന​ലെ എ​രു​മേ​ലി നൈ​നാ​ർ ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

സി. ​കേ​ശ​വ​ൻ, ടി.​എം. വ​ർ​ഗീ​സ്, പ​ട്ടം താ​ണു​പി​ള്ള തു​ട​ങ്ങി​യ സ്വാ​ത​ന്ത്ര്യ സ​മ​ര നേ​താ​ക്ക​ൾ എ​രു​മേ​ലി​യി​ൽ എ​ത്തി​യ​പ്പോ​ൾ സ​ഹ​ന​വും അ​ഹിം​സ​യും മു​ൻ​നി​റു​ത്തി​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളി​ൽ അ​ബ്ദു​ൾ ക​രീം മൗ​ല​വി പി​താ​വി​നോ​ടൊ​പ്പം പ​ങ്കെ​ടു​ത്തി​രു​ന്നു.

എ​രു​മേ​ലി നൈ​നാ​ർ ജു​മാ മ​സ്ജി​ദി​ൽ ഇ​മാ​മാ​യി​രു​ന്ന പി​താ​വ് സൈ​നു​ദ്ദീ​ൻ ല​ബ്ബ​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് 1948ൽ ​ആ​ണ് ടി.​എ​സ്. അ​ബ്ദു​ൾ ക​രീം മൗ​ല​വി ഇ​മാ​മാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് 68 വ​ർ​ഷ​ത്തോ​ളം ഇ​മാം സ്ഥാ​ന​ത്ത് തു​ട​ർ​ന്ന​തോ​ടെ ദീ​ർ​ഘ കാ​ലം ഒ​രേ മ​സ്ജി​ദി​ൽ ഇ​മാം സ്ഥാ​നം വ​ഹി​ച്ച​തി​ന്‍റെ അ​പൂ​ർ​വ നേ​ട്ട​മാ​യി മാ​റി. എ​രു​മേ​ലി മാ​ളി​ക​വീ​ട് കു​ടും​ബാം​ഗം സൈ​ന​ബ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ടി.​എ. റ​ഹ്‌​മ​ത്തു​ള്ള, സ​ക്കീ​ന.

Latest News

Corehub Up