പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: കടുത്തുരുത്തി, കാഞ്ഞിരമറ്റം, കുരീക്കാട് എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുകൊണ്ട് കാല്‍നട മേല്‍പാലം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു. ഇതിനായി 10.62 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ സ്റ്റേഷനുകളിലെ യാത്രക്കാര്‍ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് പോയിരുന്നത് പാളം മുറിച്ചു കടന്നാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ സ്റ്റേഷനുകളില്‍ നടത്തിയ ജനസദസില്‍ ഉയര്‍ന്ന സുപ്രധാന ആവശ്യങ്ങള്‍ക്കാണ് ഇതോ ടെ പരിഹാരമായിരിക്കുന്നത്. പുതിയ കാല്‍നട മേല്‍പാലം നിര്‍മിക്കുന്നതോടെ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും,എളുപ്പത്തില്‍ മറ്റു പ്ലാറ്റ്ഫോമുകളിലേക്കും സഞ്ചരിക്കുവാന്‍ കഴിയുമെന്ന് എംപി പറഞ്ഞു.
കടുത്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളില്‍ റെയില്‍വേയുടെ സ്ഥലത്തുതന്നെ നടപ്പാലം നിര്‍മിക്കുവാന്‍ കഴിയും. കുരീക്കാട് ഇതിനായി സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ വര്‍ക്ക് ടെന്‍ഡര്‍ ചെയ്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
Tags : District News Nattuvishesham Kaduthuruthy Kanjiramattom Kureekkad Pedestrian overpasses