x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി വാ​ങ്ങി​യ പൊ​ലിസ് ഉദ്യോഗസ്ഥൻ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 19, 2026 01:57 AM IST | Updated: September 19, 2026 01:57 AM IST

ബി​ജു

നെടുമ​ങ്ങാ​ട് : വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ എം​എസിടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ അ​ന്തി​മ​റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലിസ് ഓ​ഫിസ​ർ ബി​ജു (53) പ​ണം കൈ​പ്പ​റ്റു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി.​
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നെ​ടു​മ​ങ്ങാ​ട് പൊ​ലിസ് സ്റ്റേ​ഷ​ന് പു​റ​ത്ത് വെ​ച്ചാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.​

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ​ന​വൂ​ർ സ്വ​ദേ​ശി​ക്ക് വേ​ണ്ടി കേ​സ് ന​ട​ത്തു​ന്ന വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രോ​ടാ​ണ് ബി​ജു കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.​ര​ണ്ടു കേ​സി​നാ​യി 20,000 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.​ആ​ദ്യ​ഘ​ട്ടം പ​തി​നാ​യി​രം രൂ​പ പ​റ​ഞ്ഞു​റ​പ്പി​ച്ച അ​ഭി​ഭാ​ഷ​ക​ൻ വി​ജി​ല​ൻ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​
സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 30 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.​

Tags : District News Nattuvishesham Police officer arrested

Recent News

Corehub Up