തലയോലപ്പറമ്പ് കുരാപ്പിളിൽ മനുവിന്റെ ഉടമസ്ഥതയിലുള്ള കടയിലെ പ്ലാസ്റ്റിക് വീപ്പയിൽ കയറിയ മൂർഖനെ സർപ്പ ടീം പിടികൂടിയപ്പോൾ.
തലയോലപ്പറമ്പ്: ചൂട് കൂടിയതിനെ തുടർന്ന് പാമ്പുകൾ പുറത്തിറങ്ങി തുടങ്ങി. തലയോലപ്പറമ്പ് കുരാപ്പിളിൽ മനുവിന്റെ ഉടമസ്ഥതയിലുള്ള കടയിൽ കെട്ടിടം പണികൾക്ക് നൽകുന്ന പ്ലാസ്റ്റിക് വീപ്പയിൽ കയറിയ മൂർഖൻ പാമ്പിനെ സർപ്പ ടീം പിടികൂടി.
പഞ്ചായത്തംഗം വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് സർപ്പ ടീം അംഗങ്ങളായ പി.എസ്. സുജയ്, ഒ.വി. ജോൺസൺ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും.