x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 19, 2026 12:42 AM IST | Updated: September 19, 2026 12:42 AM IST

ജോ​മോ​ന്‍ ജോ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​റ​ത്തോ​ട് പാ​റ​യി​ല്‍ പ​രേ​ത​നാ​യ ജോ​സി​ന്‍റെ മ​ക​ന്‍ ജോ​മോ​ന്‍ ജോ​സ് (36) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് നാ​ലി​ന് ദേ​ശീ​യ​പാ​ത 183ല്‍ 26ാം ​മൈ​ലി​ന് സ​മീ​പം ജോ​മോ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​യി 28 ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

വെ​ന്‍റി​ലേ​റ്റ​റി​ല്‍ നി​ന്ന് മാ​റ്റി​യ ശേ​ഷ​വും അ​ബോ​ധാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ കൈ​ക്കും കാ​ലി​നും ഒ​ടി​വും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

മാ​താ​വ്: മോ​ളി മു​ക്കാ​ലി മ​രു​തി​ക്കു​ഴി​കു​ടും​ബാ​ഗം. സ​ഹോ​ദ​ര​ന്‍: ജെ​യ്‌​മോ​ന്‍.

Tags : NattuVishesham.DistricteNews

Recent News

Corehub Up