x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 18, 2026 10:24 PM IST | Updated: September 18, 2026 10:24 PM IST

സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

മാ​ങ്കാം​കു​ഴി: സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ട്ടി​യാ​ർ തു​രു​ത്തി​യി​ൽ ബ​ഷീ​ർ റാ​വു​ത്ത​റി(60)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കൊ​ല്ലം -തേ​നി ദേ​ശീ​യ​പാ​ത​യി​ൽ മാ​ങ്കാം​കു​ഴി കോ​ട്ട​മു​ക്കി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പമായി​രു​ന്നു അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ൽ പെ​ട്രോ​ൾ നി​റ​യ്ക്കാ​ൻ ബ​ഷീ​ർ റാ​വു​ത്ത​ർ പ​മ്പി​ലേ​ക്കു ക​യ​റാ​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​രെ വേ​ഗ​തി​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up