x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​യം തോ​ട്ടി​ലെ വെ​ള്ള​ത്തി​ന് ക​റു​ത്ത നി​റം, ആ​ശ​ങ്ക​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍

വെബ് ഡെസ്ക്
Published: September 19, 2026 01:23 AM IST | Updated: September 19, 2026 01:23 AM IST

പാ​ലാ - പൊ​ന്‍​കു​ന്നം റോ​ഡി​നു സ​മീ​പം ക​ട​യം തോ​ട്ടി​ലെ വെ​ള്ള​ത്തി​ന് ക​റു​പ്പു നി​റ​മാ​യ​പ്പോ​ള്‍.

മീ​ന​ച്ചി​ല്‍: ക​ട​യം തോ​ട്ടി​ലെ വെ​ള്ളം ക​റു​ത്ത നി​റ​ത്തി​ല്‍ കാ​ണ​പ്പെ​ട്ട​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക പ​ര​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വ​രെ വെ​ള​ളം തെ​ളി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മാ​ലി​ന്യം ക​ല​ര്‍​ന്ന​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം വെ​ള്ള​ത്തി​ന്‍റെ നി​റം മാ​റി​യി​ട്ടു​ണ്ട്.

‌ക​ക്കൂ​സ് മാ​ലി​ന്യ​മാ​ണോ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഒ​ഴു​ക്കി​യ​താ​ണോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും കി​ണ​റു​ക​ളും തോ​ടി​നെ ആ​ശ്ര​യി​ച്ചു​ണ്ട്. മാ​ലി​ന്യം ക​ല​ര്‍​ന്ന വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത് മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കാ​ണ്. ക​ക്കൂ​സ് മാ​ലി​ന്യ​മാ​ണെ​ന്നും അ​ത​ല്ല പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ മ​ലി​ന ജ​ലം തോ​ട്ടി​ലേ​യ്ക്ക് ഒ​ഴു​ക്കി​യ​താ​ണെ​ന്നും നാ​ട്ടു​കാ​ര്‍ സം​ശ​യി​ക്കു​ന്നു. മാ​ലി​ന്യ​നി​ക്ഷേ​പം രൂ​ക്ഷ​മാ​യ​തോ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ കാ​മ​റ​ക​ളി​ല്ലാ​ത്ത സ്ഥ​ല​ത്ത് എ​ത്തി മാ​ലി​ന്യ​മൊ​ഴു​ക്കു​ക​യാ​ണെ​ന്ന് മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ് പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up