മീനച്ചില്‍ കാര്‍ഷിക വികസന ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കെ.എം. മാണി മെമ്മോറിയല്‍ കര്‍ഷക അവാര്‍ഡ് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ
പാലാ: മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളിക്കും ഏര്‍പ്പെടുത്തിയ അഞ്ചാമത് കെ.എം. മാണി മെമ്മോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഓഹരി ഉടമകളുടെ മക്കളില്‍ പഠനത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും അഭിനന്ദിച്ചു. റ്റിറ്റി ജെയിംസ് മേനാച്ചേരില്‍, ജോമി ജോര്‍ജ് കോയിക്കാട്ടില്‍, ജോസ് ഫിലിപ്പ് നരിക്കാട്ട്, മോളി പോള്‍ വടക്കേ തോണിക്കുഴിയില്‍ എന്നിവര്‍ കര്‍ഷക അവാര്‍ഡുകളും, രാമകൃഷ്ണന് നായര്‍ പറമ്പത്ത്തെക്കേതില് കര്‍ഷക തൊഴിലാളി അവാര്‍ഡും ഏറ്റുവാങ്ങി. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഫില്‍സണ്‍ മാത്യൂസ് കര്‍ഷക അവാര്‍ഡുകളും കേരള ബാങ്ക് ഡയറക്ടര്‍ ജോസ് ടോം കര്‍ഷക തൊഴിലാളി അവാര്‍ഡും പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ വിദ്യാര്‍ഥി അവാര്‍ഡുകളും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജോണ്സണ് പുളിക്കീല്‍, സജേഷ് ശശി, ബിജു പാലൂപടവില്‍, കാര്‍ഷിക വികസന ബാങ്ക് റീജിയണല്‍ മാനേജര്‍ ജോസഫ് തോമസ്, ബിജി ജോജോ, കെ.പി. ജോസഫ്, ടി.ജി. ബാബു, ജോ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews