x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട് വ​ള​പ്പി​ൽ നി​ന്ന ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മം: ര​ണ്ടാം പ്ര​തിയും​ പിടിയിൽ

വെബ് ഡെസ്ക്
Published: September 19, 2026 02:01 AM IST | Updated: September 19, 2026 02:01 AM IST

പ്രതീകാത്മക ചിത്രം

മാ​റ​ന​ല്ലൂ​ർ: വീ​ട്ട് വ​ള​പ്പി​ൽ നി​ന്ന ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ. പാ​റ​ശാ​ല കു​റു​ങ്കു​ണ്ടി സ്വ​ദേ​ശി ബി​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി സു​കു​വി​നെ നേ​ര​ത്തെ ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ബി​ജു ഒ​ളി​വി​ലാ​യി​രു​ന്നു.

ക​ണ്ട​ല അ​രു​മാ​ളൂ​ർ ഭാ​ഗ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ നി​ന്ന മ​ര​മാ​ണ് മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​ര​മ​ന​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​റ​വാ​ട് വീ​ട്ടി​ലെ ച​ന്ദ​ന മ​ര​മാ​ണ് മു​റി​ച്ച​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സു​കു​വും ബി​ജു​വും മ​തി​ൽ ചാ​ടി ക​ട​ന്ന് മ​രം മു​റി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് അ​ടി നീ​ളം വ​രു​ന്ന ച​ന്ദ​ന​മ​രം മൂ​ടോ​ടെ മു​റി​ച്ചി​ട്ടു. ശ​ബ്ദം കേ​ട്ട അ​യ​ൽ​ക്കാ​ർ നോ​ക്കു​മ്പോ​ഴാ​ണ് ഇ​വ​രെ ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം പൊ​ലി​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​ര​മാ​യി ച​ന്ദ​ന കൊ​ള്ള ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ് സു​കു .ബി​ജു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : District News Nattuvishesham sandalwood tree arrested

Recent News

Corehub Up