പാലാ സെന്റ് തോമസ് കോളജ് ഓട്ടോണമസിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാള സമാജത്തിന്റെ ഉദ്ഘാടനം പാന്‍ ഇന്ത്യന്‍ സംഗീത സംവിധായക
പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാള സമാജത്തിന്റെ ഉദ്ഘാടനം പാന്‍ ഇന്ത്യന്‍ സംഗീത സംവിധായകന് ജെയ്ക്സ് ബിജോയ് നിര്‍വഹിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം സംഗീതാനുഭവങ്ങള്‍ പങ്കുവച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് കോളജിന്റെ ഉപഹാരം സമര്‍പ്പിച്ചു. ഡോ. സോജന് പുല്ലാട്ട്, ബെനറ്റ് ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാജ്യാന്തര നിലവാരത്തിലേക്ക് മലയാള സിനിമാസംഗീതത്തെ ആനയിക്കുകയും വ്യത്യസ്ത സംഗീതധാരകളിലൂടെ പുതിയ ആസ്വാദന തലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ജെയ്ക്സ് ബിജോയിക്ക് മലയാള വിഭാഗവും കോളജും നല്കുന്ന ആദരവ് കൂടിയായി പരിപാടി മാറി.
അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളും പശ്ചാത്തലസംഗീതവും കോര്‍ത്തിണക്കി കോളജ് ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഫ്യൂഷന്‍, ഗാനങ്ങളുടെ നൃത്താവിഷ്കാരം, വിവിധ സിനിമകളിലെ ഗാനാലാപനം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. മൂന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ഥി ഒ.ബി. ആല്ബിന് അവതരിപ്പിച്ച വാട്ടര്‍ ഡ്രം ഫ്യൂഷനും ശ്രദ്ധേയമായി.
Tags : NattuVishesham.DistricteNews