x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത: ആ​ദ്യ റീ​ച്ച് റെ​ഡി

വെബ് ഡെസ്ക്
Published: September 18, 2026 10:15 PM IST | Updated: September 18, 2026 10:15 PM IST

അ​രൂ​ർ-തു​റ​വൂ​ർ​ ഉ​യ​ര​പ്പ​ത.

തു​റ​വൂ​ര്‍: അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത​യു​ടെ ആ​ദ്യ റീ​ച്ചി​ല്‍ അ​വ​ശേ​ഷി​ച്ചി​രു​ന്ന അ​വ​സാ​ന ഗ​ര്‍​ഡ​റു​ക​ളു​ടെ മേ​ല്‍​ത്ത​ട്ട് കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യി. അ​രൂ​ര്‍ എ​ആ​ര്‍ റെ​സി​ഡ​ന്‍​സി​ക്ക് സ​മീ​പ​ത്തെ 24 മു​ത​ല്‍ 28 വ​രെ​യു​ള്ള പി​ല്ല​റു​ക​ള്‍​ക്കി​ട​യി​ലെ ഭാ​ഗ​ത്താ​ണ് അ​വ​സാ​ന പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്.
ഇ​തോ​ടെ ആ​ദ്യ റീ​ച്ചി​ലെ മു​ഴു​വ​ന്‍ ഭാ​ഗ​വും ഏ​കീ​കൃ​ത ഉ​യ​ര​പ്പാ​ത​യാ​യി മാ​റി. 110 കെ​വി വൈ​ദ്യു​തി ലൈ​നു​ക​ള്‍ ഉ​യ​ര്‍​ത്തി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി വൈ​കി​യ​താ​ണ് ഈ ​ഭാ​ഗ​ത്തെ ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്ക​ലും മേ​ല്‍​ത്ത​ട്ട് കോ​ണ്‍​ക്രീ​റ്റിം​ഗും നീ​ളാ​ന്‍ കാ​ര​ണം. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം വൈ​ദ്യു​തി ലൈ​നു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തോ​ടെ ത​ട​സം നീ​ങ്ങി.

തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് 10ന് ​നാ​ലു പി​ല്ല​റു​ക​ളെ ബ​ന്ധി​പ്പി​ച്ച് അ​വ​സാ​ന ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ചു.

ഓ​ഗ​സ്റ്റ് 31ന​കം മേ​ല്‍​ത്ത​ട്ട് കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെത്തുട​ര്‍​ന്ന് പ്ര​വൃ​ത്തി സെ​പ്റ്റം​ബ​ര്‍ 14നാ​ണ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​ത്. ഇ​തോ​ടെ ആ​ദ്യ റീ​ച്ചി​ലെ ഘ​ട​നാ​പ​ര​മാ​യ പ്ര​ധാ​ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​ത​യി​ലെ​ത്തി.

ഇ​പ്പോ​ള്‍ ഉ​യ​ര​പ്പാ​ത​യെ ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

പെ​യി​ന്‍റിംഗ്, ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സം​ര​ക്ഷ​ണഭി​ത്തി​ക​ളു​ടെ നി​ര്‍​മാ​ണം, ടാ​റിം​ഗ്, സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്നു. മേ​ല്‍​ത്ത​ട്ട് കോ​ണ്‍​ക്രീ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യ ഭാ​ഗ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സം​ര​ക്ഷ​ണഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ക​മ്പി​ക​ള്‍ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം, ര​ണ്ടാം റീ​ച്ചി​ലും നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ണ്. തു​റ​വൂ​ര്‍ ജം​ഗ്ഷ​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് 210 മീ​റ്റ​ര്‍ ഉ​യ​ര​പ്പാ​ത​യും 280 മീ​റ്റ​ര്‍ അ​പ്രോ​ച്ച് റോ​ഡും ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​അ​ധി​ക ഭാ​ഗം കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ​ദ്ധ​തി​യു​ടെ ആ​കെ നീ​ളം 13.31 കി​ലോ​മീ​റ്റ​റാ​യും തൂ​ണു​ക​ളു​ടെ എ​ണ്ണം 366 ആ​യും ഉ​യ​രും.

റാ​മ്പു​ക​ളു​ടെ നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത​യു​ടെ പൂ​ര്‍​ണ​രൂ​പം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഗ​താ​ഗ​ത ഭൂ​പ​ട​ത്തി​ലെ തി​ല​ക​ക്കു​റി​

തു​റ​വൂ​ർ: കേ​ര​ള ഗ​താ​ഗ​ത ഭൂ​പ​ട​ത്തി​ലെ തി​ല​ക​ക്കു​റി​യാ​യി അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത. ദേ​ശീ​യ​പാ​ത 66-ലെ ​പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മൊ​രു​ക്കി കേ​ര​ള​ത്തി​ന്‍റെ ഗ​താ​ഗ​ത ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യ​മെ​ഴു​താ​ൻ ഒ​രു​ങ്ങു​ക​യാ​ണി​വി​ടം. രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഉ​യ​ര​പ്പാ​ത​ക​ളി​ലൊ​ന്നാ​യ ഈ ​പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. അ​രൂ​രി​ൽനി​ന്ന് തു​റ​വൂ​ർ വ​രെ 13.82 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഉ​യ​ര​പ്പാ​ത ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യ്ക്കുവേ​ണ്ടി മ​ഹാ​രാ​ഷ്ട്ര ആ​സ്ഥാ​ന​മാ​യ അ​ശോ​ക് ബി​ൽ​ഡ്കോ​ൺ ക​ൺ​സ്ട്ര​ക‌്ഷ​ൻ ക​മ്പ​നി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 12.75 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽനി​ന്ന് ആ​ല​ക്കാ​പ്പ​റ​മ്പ് വ​രെ കൂ​ടി നീ​ട്ടി​യ​തോ​ടെ​യാ​ണ് ഉ​യ​ര​പ്പാ​ത​യു​ടെ ആ​കെ ദൈ​ർ​ഘ്യം 13.82 കി​ലോ​മീ​റ്റ​റാ​യ​ത്. ഏ​ക​ദേ​ശം 2200 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ടാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​യ​ത്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ, വെ​ള്ള​ക്കെ​ട്ട്, മ​ഴ, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ 95 ശ​ത​മാ​ന​ത്തി​ലേ​റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഗ​ർ​ഡ​ർ സ്ഥാ​പി​ക്ക​ൽ, സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ വി​ക​സ​നം, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, ലൈ​റ്റിം​ഗ്, അ​നു​ബ​ന്ധ നി​ർ​മാ​ണ​ങ്ങ​ൾ എ​ന്നി​വ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ അ​രൂ​ർ-​തു​റ​വൂ​ർ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നി​ല​വി​ൽ അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ​യു​ള്ള യാ​ത്ര​യ്ക്കും എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കും പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഉ​യ​ര​പ്പാ​ത തു​റ​ന്നു​കൊ​ടു​ത്താ​ൽ തു​റ​വൂ​രി​ൽനി​ന്ന് എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലേ​ക്ക് വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ലെ​ത്താ​ൻ സാ​ധി​ക്കും. ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്കും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും.

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ർ​മാ​ണ നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​താ​ണ് അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത. സം​സ്ഥാ​ന​ത്തി​ന്‍റെ ഗ​താ​ഗ​തമേ​ഖ​ല​യ്ക്ക് പു​തി​യ മു​ഖം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. യാ​ത്രാ​സ​മ​യം കു​റ​യ്ക്കു​ന്ന​തോ​ടൊ​പ്പം ഇ​ന്ധ​ന​ഉ​പ​ഭോ​ഗം, ഗ​താ​ഗ​ത​ക്കു​രു​ക്ക്, അ​പ​ക​ട​സാ​ധ്യ​ത എ​ന്നി​വ​യും കു​റ​യ്ക്കാൻ പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. ദേ​ശീ​യ​പാ​ത വി​ക​സ​നരം​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​പ​ദ്ധ​തി​യാ​യി മാ​റു​ന്ന ഉ​യ​ര​പ്പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം കാ​ത്തി​രി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.

 

Tags : NattuVishesham.DistricteNews

Recent News

Corehub Up