ലോക പാലിയേറ്റീവ് കെയര്‍ ദിനത്തിനു മുന്നോടിയായി ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ആലപ്പുഴ നഗരത്തില്‍ സംഘടിപ്പിച
ആലപ്പുഴ: അന്യന്റെ വേദന അറിയാന്‍ കഴിയാത്ത വിദ്യാഭ്യാസംകൊണ്ട് നമ്മുടെ സമൂഹം ഒരിടത്തും എത്തില്ലെന്ന് ജി. സുധാകരന് എംഎല്‍എ പറഞ്ഞു. വിദ്യാര്‍ഥികളെ കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെ യും പാഠങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ പദ്ധതിയില്‍തന്നെ വേണം. പ്രായമായവരുടെ എണ്ണം കൂടിവരുന്ന കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍, ആല്‍ഫ പാലിയേറ്റീവ് കെയര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തേിനു മുന്നോടിയായി ആലപ്പുഴ നഗരത്തില്‍ സംഘടിപ്പിച്ച കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അധ്യക്ഷനായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ വാക്കത്തണില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗവ.മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ആരംഭിച്ച വാക്കത്തണ്‍ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് കെ.ആര്. ഫ്ളാഗ് ഓഫ് ചെയ്തു. എ.ഡി. തോമസ് എംഎല്‍എ മുഖ്യാതിഥിയായി. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, വിഷന്‍ 2030 സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍, ആലപ്പുഴ മുനിസിപ്പല്‍ വൈസ് ചെയര്മാന് ജോസ് ചെല്ലപ്പന്, ഗവ.ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് മേരി ആഗ്നസ്, ആല്‍ഫ ആലപ്പുഴ സെന്റര്‍ പ്രസിഡന്റ് ഷാജി ജമാല്‍, സെക്രട്ടറി ജോര്‍ജ് തോമസ്, ട്രഷറര്‍ കെ. രാമചന്ദ്രന്, ജോയിന്റ് സെക്രട്ടറി ആന്‍സി ബെഞ്ചമിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews