പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ച കരട് വിജ്ഞാപനത്തിനെതിരേ നടക്കുന്ന ഒപ്പുശേഖരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എ.പി. ജയൻ നിര്‍വഹിക്കുന്നു.
ചിറ്റാര്‍: കർഷകരുടേയും സാധാരണക്കാരുടേയും ജീവിതത്തേയും ഉപജീവനത്തേയും ഗുരുതരമായി ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾ ഒന്നിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സെക്രട്ടറി എ.പി. ജയൻ. കിസാൻ
സഭയുടെ നേതൃത്വത്തിൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കുന്ന ഒപ്പുശേഖരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചിറ്റാറിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
കേന്ദ്ര പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ഈ വിജ്ഞാപനം മലയോര മേഖലയിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കും. പ്രശ്ന ബാധിതമായ സ്ഥലങങളിൽ ഈ വിഷയത്തിൽ ജനങ്ങളുടെ വലിയ ഇടപെടൽ ഉണ്ടാകണം. വരും ദിവസങ്ങളിൽ ജില്ലയിലെ പ്രശ്ന ബാധിത വില്ലേജുകളിൽ ജനങ്ങളെ ഉൾപ്പെടുത്തി വമ്പിച്ച ജനകീയ പ്രക്ഷോഭം അഖിലേന്ത്യ കിസാന്‍സഭ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജില്ലാ പ്രസിഡന്റ് ആര്. രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി. മുരുകേഷ്, കിസാന്‍സഭ സംസ്ഥാന കൗണ്‍സിലംഗം സത്യാനന്ദപണിക്കര്‍, സിപിഐ മണ്ഡലം സെക്രട്ടറി എ. ദിപകുമാര്, ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി, കിസാന്‍ സഭാ ഭാരവാഹികളായ എ.പി. സന്തോഷ്, കെ.ജി. അനില്‍കുമാര്‍ , രാജന്‍മാത്യു, സന്തോഷ് ചാണ്ടി, തുളസീധരന്‍നായര്‍ , സുജപിഎസ് അനില്‍ ബഞ്ചണ്പാറ എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham draft notification ecologically sensitive areas