x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ നി​ല​നി​ർ​ത്താ​ൻ വ്യാ​പാ​രി​ക​ൾ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തും

വെബ് ഡെസ്ക്
Published: September 19, 2026 12:18 AM IST | Updated: September 19, 2026 12:18 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കേ​ര​ളം രൂ​പീ​ക​രി​ച്ച​തു മു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ സം​വി​ധാ​ന​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​തെ​ന്ന് ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രു​ടെ ക​ണ​ക്ക് എ​ടു​ത്ത് അ​തു മ​റ​യാ​ക്കി അ​ലോ​ട്ട്മെ​ന്‍റ് കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്, കേ​ര​ള​ത്തി​ൽ കൃ​ത്യ​മാ​യി​ട്ടാ​ണ് റേ​ഷ​ൻ സം​വി​ധാ​നം ന​ട​ക്കു​ന്ന​ത്. റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രു​ടെ അ​രി ക​ട​ക്കാ​ർ ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണം മാ​ത്ര​മെ​ന്ന് വ്യ​ക്ത​മാ​യി.

കു​ത്ത​കക​ളെ, ഈ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​തി​നെ​തി​രേ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും ജോ​ൺ​സ​ൺ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ റേ​ഷ​ന് പ​ക​രം കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ന​ൽ​കു​ന്ന ഡ​യ​റ​ക്ട് ബെ​നി​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം.
അ​തി​ദ​രി​ദ്രരാ​യ അ​ന്ത്യോ​ദ​യ, അ​ന്ന യോ​ജ​ന കാ​ർ​ഡു​കാ​രു​ടെ വി​ഹി​തം വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന് എ​തി​രേ​യാ​ണ് ഈ ​സ​മ​രം ന​ട​ത്തു​ന്ന​ത്.

ഭ​ക്ഷ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ്ര​തി​മാ​സം 13 കി​ലോ ഭ​ക്ഷ്യ​ധാ​ന്യം ന​ൽ​ക​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കാ​ർ​ഡ് കാ​ർ​ക്ക് ടൈ​ഡ് ഓ​വ​ർ പ​ദ്ധ​തി​യി​ലൂ​ടെ സ​ബ്സി​ഡി നി​ര​ക്കി​ൽ 10 കി​ലോ​ഗ്രാം ഭ​ക്ഷ്യ​ധാ​ന്യം ന​ൽ​ക​ണം. ഭ​ക്ഷ്യ എ​ണ്ണ​യും, പ​യ​ർ വ​ർ​ഗ​ങ്ങ​ളും റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ ന​ൽ​കി പൊ​തു​വി​ത​ര​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച്.

Tags : District News Nattuvishesham Traders Parliament march

Recent News

Corehub Up