x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണീ​റ​യി​ൽ കാ​ട്ടാ​നകൾ നി​ത്യ​സ​ന്ദ​ർ​ശ​ക​ർ ക​ർ​ഷ​ക​ർ​ക്കു ക​ണ്ണീ​ർ മി​ച്ചം

വെബ് ഡെസ്ക്
Published: September 19, 2026 12:11 AM IST | Updated: September 19, 2026 12:11 AM IST

മ​ണ്ണീ​റ​യി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം.

കോ​ന്നി: മ​ണ്ണീ​റ​ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​യി മാ​റി​യ​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ. കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം വി​ള​വു​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങു​ന്ന​ത്. ആ​ന​യു​ടെ ശ​ല്യം പ​തി​വാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

കൃ​ഷി​ഭൂ​മി​യു​ടെ അ​തി​രു​ക​ളി​ൽ സ്വ​ന്തം ചെ​ല​വി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൗ​രോ​ർ​ജ്ജ​വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ർ പ​റ​യു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു വീ​ടു​ക​ളു​ടെ മു​റ്റം വ​രെ​യും കാ​ട്ടാ​ന എ​ത്തു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​ന​പാ​ല​ക​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ശ​ല്യ​മു​ണ്ടാ​കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ജ​ന​വ​സ​മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ർ വാ​യ്പ​യെ​ടു​ത്തു കൃ​ഷി ചെ​യ്തു വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​കു​ന്ന കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് യാ​തൊ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു കാ​ട്ടു​മൃ​ഗ​ങ്ങ​ളെ അ​വ​രു​ടേ​താ​യ ഇ​ട​ങ്ങ​ളി​ലേ​ക്കു തു​ര​ത്താ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ കാ​ണി​ച്ചു വ​നം, കൃ​ഷി മ​ന്ത്രി​മാ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം മ​ണ്ണീ​റ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ക്കു​ട്ടി ചേ​ടി​യ​ത്ത്, വാ​ർ​ഡ് മെം​ബ​ർ റി​നീ​ഷ് പു​ളി​വേ​ലി​ൽ, ബി​ജു മാ​ത്യു താ​ന്നി​മൂ​ട്ടി​ൽ, ശ​ശി​മോ​ഹ​ൻ, സി​ജോ ഇ​ഞ്ച​ക്ക​ാട​ൻ​മ​ണ്ണി​ൽ, അ​നീ​ഷ്, വ​ർ​ഗീ​സ് തു​ണ്ടി​യി​ൽ, സി​ജോ, യോ​ഹ​ന്നാ​ൻ, ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : District News Nattuvishesham Wild elephants Manneera

Recent News

Corehub Up