പ്രതീകാത്മക ചിത്രം
അടൂർ: യുവാവിനെ മർദിച്ച കേസിൽ മുൻ ഭാര്യയുടെ സുഹൃത്തുക്കളായ രണ്ടുപേരെ അടൂർ പൊലിസ് അറസ്റ്റ് ചെയ്തു. അടൂർ മിത്രപുരം ഗാന്ധിനഗർ കോളനിയിൽ അമീനെ (28) മർദിച്ച കേസിൽ കുരമ്പാല ആശാന്തുണ്ടിൽ തെക്കേതിൽ ജെറിൻ മാത്യു (28), പന്തളം തെക്കേക്കര പായിക്കാട്ടുപടിഞ്ഞാറ്റതിൽ മഹേഷ് (29) എന്നിവരാണ് അറസ്റ്റിലായത്.
തന്റെ പിതാവിനെ മുൻ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്നാണ് യുവാവിന്റെ പരാതി. ഇടിവള ഉപയോഗിച്ചായിരുന്നു മർദനം. ചൊവ്വാഴ്ച രാത്രിയിൽ യുവാവ് ജോലി ചെയ്യുന്ന ഹൈസ്കൂൾ ജംഗ്ഷനിലെ ഹോട്ടലിൽവച്ചാണ് ആക്രമണമുണ്ടായതെന്ന് പൊലിസ് അറിയിച്ചു.