പ്രതീകാത്മക ചിത്രം
മല്ലപ്പള്ളി: വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ അരക്കി ലോ കഞ്ചാവ് കണ്ടെടുത്തു. യുവാവ് അറസ്റ്റിൽ. തുരുത്തിക്കാട് പോഴിമണ്ണിൽ വീട്ടിൽ റെജു പി. കുര്യനാണ് (33) കീഴ്വായ്പൂര് പൊലിസിന്റെ പിടിയിലായത്. റെജു മുൻപ് ഒന്നര കിലോ കഞ്ചാവ് കച്ചവടത്തിനായി ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കേസിലും പിടിയിലായിട്ടുണ്ട്.
കീഴുവായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ, എസ്എച്ച് ഒ അനിഷ്, എഎസ്ഐ മുജീബ് ഖാൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Tags : District News Nattuvishesham Young man half a kilogram cannabis