കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ എഐടിയുസി സംസ്ഥാന സമ്മേളനം സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം വൈക്കം ഇണ്ടംതുര
വൈക്കം: കള്ളുചെത്ത് വ്യവസായമടക്കമുള്ള പരമ്പരാഗതമേഖലയെ രക്ഷിക്കാൻ കടപ്പെട്ട എൽഡിഎഫ് സർക്കാർ ആ മേഖലയെ ചേർത്തുപിടിക്കുന്നതിൽ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലേറ്റ വൻതിരിച്ചടിക്ക് കാരണമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ എഐടിയുസി സംസ്ഥാന സമ്മേളനം വൈക്കം ഇണ്ടംതുരുത്തി മനയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സിഐ ടിയു നേതാവ് പ്രസാദ്, ദേശീയ കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി പ്രസിഡന്റ് അജിത്ത് ആറ്റിങ്ങൽ, പി.എസ്. സുനിൽ കുമാർ, കെ.കെ. ശശിധരൻ, അഡ്വ. വി.ബി. ബിനു, ടി.എൻ. രമേശൻ, സി.കെ. ആശ, ജോൺ വി. ജോസഫ്, സ്വാഗത സംഘം സെക്രട്ടറി പി.ജി. ത്രിഗുണസെൻ, കെ.എൻ. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews