x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ മേ​ഖ​ല​ക​ൾ പ​രി​സ്ഥി​തി​ലോ​ല പ​ട്ടി​ക​യി​ൽ

വെബ് ഡെസ്ക്
Published: September 19, 2026 12:22 AM IST | Updated: September 19, 2026 12:22 AM IST

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കോ​ന്നി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

കോ​ന്നി: കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. കോ​ന്നി താ​ലൂ​ക്കി​ൽ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം എം​എ​ൽ​എ വി​ശ​ദീ​ക​രി​ച്ച​ത്. മു​ൻ കാ​ല​ങ്ങ​ളി​ൽ ആ​റു വി​ജ്ഞാ​പ​ന​ങ്ങ​ൾ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ന്ന​ത്തെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വും ഉ​യ​ർ​ത്തി​യി​രു​ന്നു​വെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രാ​തി ന​ല്കാ​നു​ള്ള തീ​യ​തി അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ല്ക്കു​മ്പോ​ഴും കൃ​ത്യ​മാ​യ മാ​പ്പോ ബ​യോ​ഡൈ​വോ സി​റ്റി​യു​ടെ സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​ത് ഏ​റെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്. ചി​റ്റാ​ർ, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്., അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളു​ടെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റ​വ​ന്യു, വ​നം പ​രി​സ്ഥി​തി സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​മാ​ണ് എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

മ​ണ്ഡ​ല​ത്തി​ലെ അ​രു​വാ​പ്പു​ലം, ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട് വി​ല്ലേ​ജു​ക​ളാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഈ ​വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​ർ​വേ​ന​മ്പ​രു​ക​ൾ ഉ​ൾ​പ്പ‌ടെ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

പ​രാ​തി​ക​ൾ 25 വ​രെ ന​ൽ​കാം

ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്മേ​ലു​ള്ള ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ന്ന​തി​നാ​യി രേ​ഖാ​മൂ​ല​മോ, ഇ​മെ​യി​ൽ സ​ന്ദേ​ശം വ​ഴി​യോ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് പ​രി​സ്ഥി​തി വ​കു​പ്പ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര ബ​യോ ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡി​നെ​യും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി സെ​ക്ര​ട്ട​റി​യെ​യും അ​റി​യി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട വി​ലാ​സം: സെ​ക്ര​ട്ട​റി, പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം, ഇ​ന്ദി​ര പ​ര്യ​വ​ര​ൺ ഭ​വ​ൻ, ജോ​ർ​ബാ​ഗ് റോ​ഡ്, അ​ലി​ഗ​ഞ്ച്, ന്യൂ​ഡ​ൽ​ഹി -110003.
മെ​യി​ൽ ഐ​ഡി: [email protected].
കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലേ​ഖ സു​രേ​ഷ്, ഷൈ​ല​ജ ബീ​വി, ലി​ല്ലി ബാ​ബു, ബി. ​രേ​ഷ്മ, സം​സ്ഥാ​ന ബ​യോ​ഡൈ​വേ​ഴ്സി​റ്റി ഓ​ഫീ​സ​ർ ഡോ. ​ജി​സി ജ്യോ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. സ​ജി, സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, കോ​ന്നി ത​ഹ​സി​ൽ​ദാ​ർ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham eco-sensitive list

Recent News

Corehub Up