x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ ക്ഷ​ണി​ച്ചു; മു​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 19, 2026 12:21 AM IST | Updated: September 19, 2026 12:21 AM IST

എ​രു​മേ​ലി ആ​മ​ക്കു​ന്ന് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ പ്ര​സം​ഗി​ക്കു​ന്നു. വേ​ദി​യി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ.

എ​രു​മേ​ലി: ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തി​യ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​ന ചു​മ​ത​ല മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​ന് കൈ​മാ​റി​യ​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി. ഇ​ന്ന​ലെ എ​രു​മേ​ലി​യി​ലെ ആ​മ​ക്കു​ന്ന് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് നാ​ട്ടു​കാ​ർ​ക്ക് വി​സ്മ​യം പ​ക​ർ​ന്ന രം​ഗ​ങ്ങ​ളു​ണ്ടാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റെ വീ​റും വാ​ശി​യു​മാ​യി മ​ത്സ​രി​ച്ച ത​ങ്ങ​ൾ ഇ​രു​വ​രും നാ​ടി​ന്‍റെ വി​ക​സ​ന വി​ഷ​യ​ത്തി​ൽ വ​ഴ​ക്കി​ടാ​ൻ താ​ത്പ​ര്യം ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് പ​റ​ഞ്ഞ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഈ ​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ അ​ർ​ഹ​ൻ താ​ൻ അ​ല്ലെ​ന്ന് പ​റ​ഞ്ഞു. മു​ൻ എം​എ​ൽ​എ അ​നു​വ​ദി​ച്ച ഫ​ണ്ടി​ലാ​ണ് പാ​ലം നി​ർ​മി​ക്ക​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് യോ​ഗ്യ​നെ​ന്ന് പ​റ​ഞ്ഞ എം​എ​ൽ​എ വേ​ദി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ച്ച സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എ​രു​മേ​ലി മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ താ​ൻ സ്വീ​ക​രി​ച്ച കാ​ര്യം വി​വ​രി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യി സം​സാ​രി​ച്ച എം​എ​ൽ​എ ചി​ല പ്ര​ധാ​ന​മാ​യ പി​ശ​കു​ക​ൾ മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ണ്ടെ​ന്നും അ​ത് തി​രു​ത്തി​യ ശേ​ഷം പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ശി​ലാ ഫ​ല​ക​ങ്ങ​ളി​ൽ ത​ന്‍റെ പേ​ര് പാ​ടി​ല്ലെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം ആ​മ​ക്കു​ന്ന് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​ക​ത്തി​ൽ പേ​ര് ഇ​ല്ലാ​തെ പൂ​ഞ്ഞാ​ർ എം​എ​ൽ​എ എ​ന്ന് മാ​ത്ര​മാ​ണ് ചേ​ർ​ത്തി​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ ജോ​യി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം സൂ​ര്യ​ക​ല, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​സ​ർ പ​ന​ച്ചി, അ​ഭി​രാ​മി ദേ​വ​രാ​ജ്, ബി​നോ​യ്‌ ഇ​ല​വു​ങ്ക​ൽ, ഷ​മീ​ന ല​ത്തീ​ഫ്, പ്ര​സ​ന്ന അ​ജി, സാ​റാ​മ്മ എ​ബ്ര​ഹാം, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up