x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​നോ​ടു​ള്ള ക്രൂ​ര​ത: മ​ല​രി​ക്ക​ലിൽ ഫൈബർ ബോട്ടുകളുടെ എൻജിൻ നശിപ്പിച്ചു

വെബ് ഡെസ്ക്
Published: September 19, 2026 12:32 AM IST | Updated: September 19, 2026 12:32 AM IST

മലരിക്കലിൽ ഫൈ​​ബ​​ര്‍ ബോ​​ട്ടി​​ന്‍റെ പെ​​ട്രോ​​ള്‍ ടാ​​ങ്കി​​ല്‍ ഉ​​പ്പുക​​ല്ലി​​ട്ട നി​​ല​​യി​​ല്‍

കോ​​ട്ട​​യം: മ​​ല​​രി​​ക്ക​​ല്‍ ആ​​മ്പ​​ല്‍ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ഫൈ​​ബ​​ര്‍ ബോ​​ട്ടു​​ക​​ളു​​ടെ പെ​​ട്രോ​​ള്‍ ടാ​​ങ്ക് ഉ​​പ്പുക​​ല്ലി​​ട്ടു ന​​ശി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി. മ​​ല​​രി​​ക്ക​​ല്‍ കു​​റ്റി​​ത്താ​​രാ​​ടി ക​​ട​​വ് കേ​​ന്ദ്രീ​​ക​​രി​​ച്ച് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ഏ​​ഴു ബോ​​ട്ടു​​ക​​ളു​​ടെ പെ​​ട്രോ​​ള്‍ ടാ​​ങ്കി​​ലാ​​ണ് ഉ​​പ്പുക​​ല്ലി​​ട്ട് ന​​ശി​​പ്പി​​ച്ച​​ത്.

ഇ​​ന്ന​​ലെ അ​​തി​​രാ​​വി​​ലെ സ​​ഞ്ചാ​​രി​​ക​​ള്‍ എ​​ത്തി​​യ​​പ്പോ​​ള്‍ മു​​ത​​ല്‍ ബോ​​ട്ടു​​ക​​ള്‍ സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ഒ​​രു ബോ​​ട്ട് സ​​ഞ്ചാ​​രി​​ക​​ളു​​മാ​​യി കു​​റ​​ച്ചു ദൂ​​രം എ​​ത്തി​​യ​​പ്പോ​​ള്‍ ഓ​​ഫാ​​യി തു​​ട​​ര്‍​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ബോ​​ട്ടു​​ക​​ളു​​ടെ പെ​​ട്രോ​​ള്‍ ടാ​​ങ്കി​​ല്‍ ഉ​​പ്പുക​​ല്ലി​​ട്ട​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ര്‍​ന്നു ക​​ര​​യി​​ലു​​ണ്ടാ​​യ മ​​റ്റു ബോ​​ട്ടു​​ക​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ല്‍ ഉ​​പ്പു​​ക​​ല്ലി​​ട്ട​​താ​​യി കണ്ടെത്തിയത്.

കാ​​ഞ്ഞി​​രം സ്വ​​ദേ​​ശി​​ക​​ളാ​​യ ദി​​ബി​​ന്‍ കു​​റ്റി​​താ​​രാ​​ടി, പീ​​താം​​ബ​​ര​​ന്‍ പാ​​ണ്ട​​ങ്കേ​​രി, പ്ര​​മീ​​ഷ് പാ​​ണ്ട​​ങ്കേ​​രി, കി​​ര​​ണ്‍ ക​​ള​​ത്തി​​ല്‍, അ​​ച്ചുക്കുട്ട​​ന്‍ കു​​മ്പ​​ള​​ങ്കേ​​രി, നോ​​ബി​​ള്‍ ചെ​​മ്മ​​ര​​പ്പ​​ള്ളി എ​​ന്നി​​വ​​രു​​ടെ ബോ​​ട്ടു​​ക​​ളു​​ടെ പെ​​ട്രോ​​ള്‍ ടാ​​ങ്കി​​ലാ​​ണ് ഉ​​പ്പി​​ട്ട​​ത്. ഏ​​ക​​ദേ​​ശം നാ​​ല് ല​​ക്ഷം രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ​​ഞ്ചാ​​രി​​ക​​ള്‍ ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​യി പ​​രാ​​തി

മ​​ല​​രി​​ക്ക​​ല്‍ ആ​​മ്പ​​ല്‍​ പാ​​ട​​ത്തി​​ന്‍റെ കാ​​ഴ്ച​​ക​​ള്‍ ആ​​സ്വ​​ദി​​ക്കു​​ന്ന​​തി​​നാ​​യി നു​​റൂ​​ക​​ണ​​ക്കി​​നു സ​​ഞ്ചാ​​രി​​ക​​ളാ​​ണ് ദി​​വ​​സ​​വും എ​​ത്തി​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ വ​​ള്ള​​ത്തി​​ല്‍ ക​​യ​​റി ആ​​മ്പ​​ല്‍​പ്പാടം ചു​​റ്റി​​ക്കാ​​ണു​​ന്ന​​തി​​നു ഒ​​രു വ​​ള്ള​​ത്തി​​ല്‍ അ​​ഞ്ചു പേ​​ര്‍​ക്ക് 1000 രൂ​​പ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍ സ​​ഞ്ചാ​​രി​​ക​​ള്‍ മ​​ല​​രി​​ക്ക​​ലി​​ലേ​​ക്ക് എ​​ത്തു​​ന്ന​​തി​​നു മു​​മ്പു കാ​​ഞ്ഞി​​രം​​ പാ​​ലം ക​​ഴി​​യു​​മ്പോ​​ള്‍ത​​ന്നെ ചി​​ല സം​​ഘ​​ങ്ങ​​ള്‍ സ​​ഞ്ചാ​​രി​​ക​​ളെ കൂ​​ടു​​ത​​ല്‍ പ​​ണം ഈ​​ടാ​​ക്കി വ​​ള്ള​​ത്തി​​ല്‍ ക​​യ​​റ്റു​​ന്ന​​താ​​യി​​ പ​​രാ​​തിയുണ്ട്. പ​​ല​​രും യാ​​ത്ര ചെ​​യ്തു ക​​ഴി​​ഞ്ഞു മു​​ന്നോ​​ട്ടു പോ​​കു​​മ്പോ​​ഴാ​​ണ് ത​​ങ്ങ​​ള്‍ ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ട വി​​വ​​ര​​മ​​റി​​യു​​ന്ന​​തെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു.

Tags : District News Nattuvishesham fiber boats Malarikkal

Recent News

Corehub Up