x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ല്‍ ഡീ​റ്റോ​ക്‌​സ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു


Published: June 23, 2026 10:35 PM IST | Updated: June 23, 2026 10:35 PM IST

തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഡി​ജി​റ്റ​ല്‍ ഡീ​റ്റോ​ക്‌​സ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പൊ​തൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി. മാ​നേ​ജ​ര്‍ ഫാ. ​ആ​ല്‍​ബ​ര്‍​ട്ട് പീ​ച്ചാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. ഹ​രി, ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ൺ, ടി​വി ഉ​പ​യോ​ഗ സ​മ​യം, പ​ഠ​ന​സ​മ​യം, വാ​യ​ന, കാ​യി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം തു​ട​ങ്ങി​യ​വ മാ​താ​പി​താ​ക്ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും ദി​ന​ച​ര്യ​യും പ​ഠ​ന പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി അ​വ​രു​ടെ നി​ല​വാ​രം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും.

Tags : organized Nattuvishesham District news

Recent News

Corehub Up