കല്‍പ്പറ്റ: എച്ച്ഐവി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍എസ്എസ് യുവ ജാഗരണ്‍ എന്നിവ സംയുക്തമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
39 സ്കൂളുകളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത് മത്സരത്തില്‍ തൊണ്ടര്‍നാട് എംടിഡിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജെ. ദില്‍നത്ത്-വി.ജി. ഡെല്വിന് ടീം ഒന്നാംസ്ഥാനം നേടി. ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വൈഷ്ണവ് രജീഷ്-ആന്‍ മരിയ ഷൈബു ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കി. പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഡാനി ഷിജോ-വി. അംറിന് ഫര്സാന് ടീമിനാണ് മൂന്നാം സ്ഥാനം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ കാഷ് അവാര്‍ഡും മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ആദ്യ സ്ഥാനക്കാര്‍ ഓഗസ്റ്റ് 12ന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന് യോഗ്യത നേടി.
ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം. ഫസല്‍ മത്സരത്തിന് നേതൃത്വം നല്കി.
സമാപനച്ചടങ്ങില്‍ ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. പ്രിയ സേനന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എആര്‍ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജലിബ, എന്‍എസ്എസ് യുവ ജാഗരണ്‍ കോഓര്‍ഡിനേറ്റര്‍മാരായ വിനീത, കെ.ടി. സ്മിനിമോള്‍, സുഭാഷ്, ജില്ലാ വെക്ടര്ബോണ് ഡിസീസ് കണ്ട്രോള് ഓഫീസര്‍ വി.പി. കൃഷ്ണകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.കെ. ബിജു, ടിബി, എച്ച്ഐവി കോഓര്‍ഡിനേറ്റര്‍ ജോണ്സണ്, മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് സലിം ബാബു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews organized