പേരാവൂർ: ഇരിട്ടി ഉപജില്ലയിലെ വിവിധ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ കെപിഎസ്ടിഎ അംഗങ്ങളുടെ മക്കളെ അനുമോദിച്ച് കെപിഎസ്ടിഎ ഇരിട്ടി ഉപജില്ലാ കമ്മിറ്റി വിജയോത്സവം സംഘടിപ്പിച്ചു. പേരാവൂർ ചെസ് കഫേയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജാൻസൺ ജോസഫ് അധ്യക്ഷത വഹിച്ചു.
മാധ്യമ പുരസ്കാര ജേതാവ് ഉന്മേഷ് പായം, ഇരിട്ടി എഇഒ. ഓഫീസിൽ സ്തുത്യർഹ സേവനത്തിനുശേഷം കണ്ണൂർ ഡിഡിഇ ഓഫീസിലേക്ക് സ്ഥലംമാറി പോകുന്ന സീനിയർ സൂപ്രണ്ട് കെ. ശ്രീകാന്ത് എന്നിവരെയും അനുമോദിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.വി. ഷാജി, എം.വി. സുനിൽകുമാർ, പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം ആഷ മാത്യു, സി.വി. കുര്യൻ, ജോസഫ് മാത്യു, പി.ആർ. ശ്രീജിത്ത്, എം.വി. ധന്യ, ടി.വി. സജി എന്നിവർ പ്രസംഗിച്ചു.
കൊട്ടിയൂർ: ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, മറ്റു വിവിധ മത്സര പരീക്ഷകൾ എന്നിവയിൽ മികവാർന്ന വിജയം നേടിയവരെ അനുമോദിച്ചു. ‘എക്സലൻഷിയ 2026’ എന്ന പേരിൽ സംഘടിപ്പിച്ച വിജയോത്സവം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
ഫാ. ബിജു തുരുത്തേൽ അധ്യക്ഷത വഹിച്ചു. സജി ആന്റണി, ജയ്ഷ ബിജു,റോയ് നമ്പുടാകം, ജോണി ആമക്കാട്ട്, എം.യു. തോമസ്, ബോജോ തോമസ്, സൗമ്യ സജീഷ്, എം.ജെ. ലിസി, പി. ജോസ് സുനീഷ്, ആൻ എലിസബത്ത് ബൈജു എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: നഗരസഭയിലെ ചാവശേരി, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്, നഗരസഭയിൽ താമസക്കാരായ ഇതര സ്കൂളിൽ പഠിച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരേയും എൽഎസ്എസ്, യുഎസ്എസ്, എംഎംഎസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളേയും എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളേയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന വിജയോത്സവം നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. രാജൻ, വി.പി. അബ്ദുൾ റഷീദ്, ആർ.കെ. ഷൈജു, പി. ധനിഷ, പി.വി. ജിഷ കൗൺസിലർമാരായ സി.രജീഷ്, പി. സീനത്ത്, ടി. ഷംസീർ, ചാവശേരി ഗവ: ഹൈസ്കൂൾ മുഖ്യാധ്യാപകൻ അബ്ദുൾ ഗഫുർ എന്നിവർ പ്രസംഗിച്ചു.