ഇരിങ്ങാലക്കുട: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഐഇഡിസി സംഘടിപ്പിച്ച തൃശൂര്‍ ക്ലസ്റ്റര്‍ ഹാക്കത്തോണ്‍ ശ്രദ്ധേയമായി. തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. ഷീബ ഉദ്ഘാടനം ചെയ്തു.
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരീക്കാടന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, സ്റ്റുഡന്റ് അഫയെഴ്സ് ഡയറക്ടര്‍ ഡോ. സജീവ് ജോണ്‍, ഐഇഡിസി നോഡല്‍ ഓഫീസര്‍ അശ്വതി പി. സജീവ്, ഇ.ഒ. അബിന്‍ സ്റ്റാനിസ്ലാവൂസ് എന്നിവര്‍ സംസാരിച്ചു.18 കോളജുകളില്‍ നിന്നായി 46 ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ തൃശൂര്‍ വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള ടീം വിജയിയായി. ഐഇഡിസി സംഘടിപ്പിക്കുന്ന കേരള സ്റ്റാര്‍ട്ട് അപ്പ് സമ്മിറ്റില്‍ വച്ച് വിജയികള്‍ 25,000 രൂപയുടെ ക്യാഷ് അവാര്‍ഡ് ഏറ്റുവാങ്ങും.
Tags : nattu vishesham Hackathon organized