കെഎസ്എസ്പിയു കൂടരഞ്ഞി യൂണിറ്റ് വനിതാ സംഗമം ബോബി ഷിബു ഉദ്ഘാടനം ചെയ്യുന്നു.
കൂടരഞ്ഞി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കൂടരഞ്ഞി യൂണിറ്റ് വനിതാ സംഗമം കൂടരഞ്ഞി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിയു കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് കെ.സി. എൽസമ്മ അധ്യക്ഷയായി. സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഇ. അഭിരാമി ‘വാർധക്യം ബാധ്യതയല്ല, സാധ്യതയാണ്’ എന്ന വിഷയത്തിൽ ക്ലാസിന് നേതൃത്വം നൽകി.
വനിതാവേദി കൺവീനർ വി.എക്സ്. വത്സസ, വി.ഡി. ലിസി, ബീന മാത്യു, ആൻസമ്മ സെബാസ്റ്റ്യൻ, ബോബി ജോസ്, ഷാന്റി ജോൺ, എ.ടി. ജോസഫ്, ഇ.എച്ച്. ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Tags : District News Nattuvishesham women's convention organized