Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syro Malabar Eparchy

മെൽബൺ രൂപതയുടെ പ്രഥമ അസംബ്ലി സംഘടിപ്പിച്ചു

മെൽബൺ: മെ​​​ൽ​​​ബ​​​ൺ സീ​​​റോ​​മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ രൂ​​​പ​​​താ അ​​​സം​​​ബ്ലി സം​​ഘ​​ടി​​പ്പി​​ച്ചു. വ്യാ​​​ഴാ​​​ഴ്ച വെ​​​സ്ബേ​​​ണി​​​ലെ സാ​​​ന്തോം ഗ്രോ​​​വി​​​ൽ ആ​​​രം​​​ഭി​​​ച്ച അ​​സം​​ബ്ലി ഇ​​ന്ന​​ലെ​​യാ​​ണ് സ​​മാ​​പി​​ച്ച​​ത്.

ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ​​​യും ഓ​​​ഷ്യാ​​​ന​​​യ​​​യി​​​ലെ​​​യും സീ​​​റോ​​മ​​​ല​​​ബാ​​​ർ വി​​​ശ്വാ​​​സ​​​ീസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ജ​​​പാ​​​ല​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ വൈ​​​ദി​​​ക​​​രും സ​​​മ​​​ർ​​​പ്പി​​​ത​​​രും അ​​​ൽ​​​മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഒ​​​ത്തു​​​ചേ​​​ർ​​​ന്ന​​​ത് രൂ​​​പ​​​ത​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യി.

ബി​​ഷ​​പ് മാ​​​ർ ജോ​​​ൺ പ​​​നം​​​തോ​​​ട്ട​​​ത്തി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ ച​​​ട​​​ങ്ങു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ മാ​​​ർ ബോ​​​സ്‌​​​കോ പു​​​ത്തൂ​​​ർ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. മാ​​​ർ ജോ​​​ൺ പ​​​നം​​​തോ​​​ട്ട​​​ത്തി​​​​​ലും ഫാ. ​​​ഡോ. സി​​​ബി പു​​​ളി​​​ക്ക​​​ലും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.

ഉ​​​ദ്ഘാ​​​ട​​​നസ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു. മാ​​​ർ ബോ​​​സ്‌​​​കോ പു​​​ത്തൂ​​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​​ർ ജോ​​​ൺ പ​​​നം​​​തോ​​​ട്ട​​​ത്തി​​​ൽ അ​​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. പ്രോ​​​ട്ടോ​​​സി​​​ഞ്ചെ​​​ല്ലൂ​​​സ് മോ​​​ൺ. ഫ്രാ​​​ൻ​​​സി​​​സ് കോ​​​ല​​​ഞ്ചേ​​​രി സ്വാ​​​ഗ​​​തം പ​​റ​​ഞ്ഞു. പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ത്ത് ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി തി​​​രി​​​ഞ്ഞ് ആ​​​റ് വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു.​​ ഇ​​ന്ന​​ലെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും ഗ്രൂ​​​പ്പ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നും ശേ​​​ഷം മാ​​​ർ ജോ​​​ൺ പ​​​നം​​​തോ​​​ട്ട​​​ത്തി​​​ൽ സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

Latest News

Corehub Up