x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ ക​സ്റ്റ​ഡി​യി​ൽ


Published: August 5, 2026 03:29 AM IST | Updated: August 5, 2026 03:31 AM IST

പ്രതീകാത്മക ചിത്രം

ഭോ​പ്പാ​ൽ:  അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച 13 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ​ർ​വാ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. 

ഏ​ഴ് പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. മ​തി​യാ​യ രേ​ഖ​ക​ൾ ഇ​വ​രു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യാ​ണ് 13 പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ഗ​ർ​വാ​ൾ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ധ​രം​വീ​ർ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Police Bangladesh Nationals MadhyaPradesh

Recent News

Corehub Up