കൊച്ചി: നോണ്‍ ബാങ്കിംഗ് ധനകാര്യസ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇന്‍ഡെല്‍ റെമിറ്റിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു ട്രേഡ് റെമിറ്റന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അനുമതി ലഭിച്ചു.
കമ്പനിയുടെ വിദേശനാണ്യ വിനിമയ വിപണിയിലെ ശേഷി വര്‍ധിപ്പിക്കുന്നതിനും ഈ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും സഹായിക്കുന്ന സ്ഥിര ലൈസന്‍സാണിത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡെല്‍ റെമിറ്റിന് നിലവില്‍ ആര്‍ബിഐയുടെ ഓഥറൈസ്ഡ് ഡീലര്‍ കാറ്റഗറി-2 ലൈസന്‍സുണ്ട്.
പുതിയ ലൈസന്‍സുകൂടി ലഭിച്ചതോടെ സമ്മാനങ്ങള്‍, സംഭാവനകള്‍ എന്നിവയൊഴികെയുള്ള ഏതു നോണ്ട്രേഡ് കറന്റ് അക്കൗണ്ട് ഇടപാടുകളും ഒരു ഇടപാടില്‍ 25 ലക്ഷം രൂപ വരെയുള്ള വിദേശ വ്യാപാര ഇടപാടുകളും നടത്താന്‍ കമ്പനിക്ക് അനുമതിയായെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു.
Tags : Indel Remit approval for trade